ആഘോഷത്തിനിടെ ഇരുമ്പുകൂട് പൊട്ടിവീണു: യുഎസ് കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം
ഹൈദരാബാദ് ∙ യുഎസ് ആസ്ഥാനമായ ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനിയുടെ രജതജൂബിലി ആഘോഷത്തിനിടെ രാമോജി ഫിലിം സിറ്റിയിലുണ്ടായ അപകടത്തിൽ കമ്പനി സിഇഒ സഞ്ജയ് ഷാ (56) കൊല്ലപ്പെട്ടു. കമ്പനി പ്രസിഡന്റ് രാജു ദട്‌ലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ആഘോഷപരിപാടിക്കിടെ, ഇരുവരെയും ഇരുമ്പുകൂടിനുള്ളിൽ നിർത്തി 15 അടി ഉയരത്തിൽനിന്നു വേദിയിലേക്ക് ഇറക്കുമ്പോൾ കൂടിന്റെ കമ്പികളിലൊന്നു പൊട്ടി ഇരുവരും കോൺക്രീറ്റ് തറയിലേക്കു വീഴുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അപകടം.

വിസ്ടെക് കമ്പനിയുടെ ജീവനക്കാർക്കു ഫിലിം സിറ്റിയിൽ താമസസൗകര്യമൊരുക്കി 2 ദിവസത്തെ ആഘോഷമാണ് ഏർപ്പാടാക്കിയിരുന്നത്. ഉദ്ഘാടനച്ചടങ്ങാണു ദുരന്തത്തിൽ കലാശിച്ചത്. സിഇഒയും പ്രസിഡന്റും കയറിയ ഇരുമ്പുകൂട് വേദിയിലേക്ക് ഇറക്കുമ്പോൾ കമ്പികളിലൊന്നു പൊട്ടി വീഴുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഷായെ രക്ഷിക്കാനായില്ല. ഫിലിം സിറ്റിക്കും ഇവന്റ് മാനേജ്മെന്റ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തു.
യുഎസിലെ ഇലിനോയ് ആസ്ഥാനമായ വിസ്ടെക്കിന്റെ സ്ഥാപകനാണു സഞ്ജയ് ഷാ. 30 കോടി ഡോളർ (2494 കോടി രൂപ) വിറ്റുവരവുള്ള കമ്പനിക്കു വിവിധ രാജ്യങ്ങളിൽ 20 ഓഫിസുകളും 2,000 ജീവനക്കാരുമുണ്ട്. 2000 മുതൽ കമ്പനിയുടെ നേതൃസ്ഥാനത്തുള്ളയാളാണു രാജു ദട്‌ല. അപകടസമയത്തു കമ്പനിയുടെ ആയിരത്തോളം ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.