‘ഉജ്ജയിനിൽ നിന്ന് 5 ലക്ഷം ലഡു, ജോധ്പുരിൽനിന്ന് 630 കിലോഗ്രാം നെയ്യ്’: രാജ്യമെങ്ങും നിന്ന് സമ്മാനങ്ങൾ
കർസേവപുരത്തെ യജ്ഞശാലയിൽ സൂക്ഷിച്ചിരിക്കുന്ന വലിയ ചെമ്പുകുടത്തിലെ വെള്ളംകൊണ്ടാണു പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ഇന്നു രാമവിഗ്രഹത്തിൽ അഭിഷേകം നടത്തുക. സീതയുടെ നാടെന്നു കരുതപ്പെടുന്ന നേപ്പാളിലെ 16 പുണ്യനദികളിൽ നിന്നുള്ള ജലമാണ് ഇതിലുള്ളത്. ജോധ്പുരിലെ സാന്ദീപനി ഗോശാലയിൽ നിന്നുള്ള കാമധേനു പശുക്കളുടെ 630
കർസേവപുരത്തെ യജ്ഞശാലയിൽ സൂക്ഷിച്ചിരിക്കുന്ന വലിയ ചെമ്പുകുടത്തിലെ വെള്ളംകൊണ്ടാണു പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ഇന്നു രാമവിഗ്രഹത്തിൽ അഭിഷേകം നടത്തുക. സീതയുടെ നാടെന്നു കരുതപ്പെടുന്ന നേപ്പാളിലെ 16 പുണ്യനദികളിൽ നിന്നുള്ള ജലമാണ് ഇതിലുള്ളത്. ജോധ്പുരിലെ സാന്ദീപനി ഗോശാലയിൽ നിന്നുള്ള കാമധേനു പശുക്കളുടെ 630
കർസേവപുരത്തെ യജ്ഞശാലയിൽ സൂക്ഷിച്ചിരിക്കുന്ന വലിയ ചെമ്പുകുടത്തിലെ വെള്ളംകൊണ്ടാണു പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ഇന്നു രാമവിഗ്രഹത്തിൽ അഭിഷേകം നടത്തുക. സീതയുടെ നാടെന്നു കരുതപ്പെടുന്ന നേപ്പാളിലെ 16 പുണ്യനദികളിൽ നിന്നുള്ള ജലമാണ് ഇതിലുള്ളത്. ജോധ്പുരിലെ സാന്ദീപനി ഗോശാലയിൽ നിന്നുള്ള കാമധേനു പശുക്കളുടെ 630
കർസേവപുരത്തെ യജ്ഞശാലയിൽ സൂക്ഷിച്ചിരിക്കുന്ന വലിയ ചെമ്പുകുടത്തിലെ വെള്ളംകൊണ്ടാണു പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ഇന്നു രാമവിഗ്രഹത്തിൽ അഭിഷേകം നടത്തുക. സീതയുടെ നാടെന്നു കരുതപ്പെടുന്ന നേപ്പാളിലെ 16 പുണ്യനദികളിൽ നിന്നുള്ള ജലമാണ് ഇതിലുള്ളത്.
ജോധ്പുരിലെ സാന്ദീപനി ഗോശാലയിൽ നിന്നുള്ള കാമധേനു പശുക്കളുടെ 630 കിലോഗ്രാം നെയ്യാണ് അഭിഷേകത്തിന് ഉപയോഗിക്കുക. 109 കുടങ്ങളിലായി ഇതു സൂക്ഷിച്ചിട്ടുണ്ട്. വാല്മീകി മഹർഷിക്കു ജ്ഞാനം സിദ്ധിച്ച അസമിൽ നിന്നുള്ള തീർഥജലവും എത്തിച്ചു.
തമിഴ്നാട്ടിൽനിന്നുള്ള കൂറ്റൻ മണിയടക്കം രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഒട്ടേറെ സമ്മാനങ്ങൾ രാമക്ഷേത്രത്തിലേക്കു കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു.
ഉജ്ജയിനിൽനിന്ന് എത്തിച്ച 5 ലക്ഷം ലഡു 3 ട്രക്കുകളിലായി ഇന്നലെ അയോധ്യയിലെത്തി. ക്ഷണം കിട്ടിയെത്തുന്ന പല സന്യാസിമാരും വെള്ളിപ്പാദുകങ്ങൾ, സ്വർണാഭരണങ്ങൾ, നിവേദ്യങ്ങൾ എനിവ ആഘോഷമായി കൊണ്ടുവരുന്നുണ്ട്.
പാക്ക് അധിനിവേശ കശ്മീരിലെ ശാരദാ പീഠകുണ്ഡത്തിൽനിന്നുള്ള തീർഥജലം തൻവീർ അഹമ്മദ് എന്ന വ്യക്തി അയച്ചതും ഇന്ന് അഭിഷേകത്തിന് ഉപയോഗിക്കും. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ തപാൽ സർവീസിലില്ലാത്തതിനാൽ ബ്രിട്ടൻ വഴിയാണ് ഇതെത്തിച്ചിരിക്കുന്നത്.
പാക്ക് അധിനിവേശ കശ്മീരിൽനിന്ന് ഇസ്‌ലാമാബാദിലെത്തിച്ച് അവിടെനിന്നു തൻവീറിന്റെ ലണ്ടനിലുള്ള മകൾ മഗ്‌രിബിക്ക് അയച്ചു കൊടുക്കുകയായിരുന്നു. മഗ്‌രിബി അതു സോനാൽ ഷെർ എന്ന കശ്മീരി പണ്ഡിറ്റ് വഴി അഹമ്മദാബാദിലും അവിടെ നിന്ന് അയോധ്യയിലും എത്തിക്കുകയായിരുന്നു.
യജമാനരായി 14 ദമ്പതികൾ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 14 ദമ്പതികൾകൂടി ഇന്നു പ്രാണപ്രതിഷ്ഠാ ചടങ്ങിൽ യജമാനരായുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായിരിക്കുമെന്നു നേരത്തേ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചിരുന്നു.
രാം കുയി ജെമി (അസം), ഗുരുചരൺ സിങ് ഗിൽ, രാമചന്ദ്ര ഖരാഡി (രാജസ്ഥാൻ), കൈലാഷ് യാദവ്, കവീന്ദ്ര പ്രതാപ് , കൃഷ്ണമോഹൻ, ദിലീപ് വാല്മീകി, അനിൽ ചൗധരി (യുപി), രമേഷ് ജെയിൻ (ബംഗാൾ), അടലരശൻ (തമിഴ്നാട്), വിട്ടൽ റാവു കാംനെ, മഹാദേവ് റാവു ഗെയ്‌ക്‌വാദ് (മഹാരാഷ്ട്ര), ലിംഗരാജ് ബസവരാജ് (കർണാടക), അരുൺ ചൗധരി (ഹരിയാന) എന്നിവരും ഭാര്യമാരുമാണ് പങ്കെടുക്കുക. വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തമുറപ്പിക്കാനാണിത്.
ഒരാഴ്ച നീണ്ട അനുഷ്ഠാനം
പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനത്തിലാണു പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതെന്നു ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു. വിഷ്ണുവിന്റെ പൂജയ്ക്കു പ്രധാനമാണ് ഈ ദിനം. വിധി പ്രകാരമുള്ള അനുഷ്ഠാനങ്ങൾ കഴിഞ്ഞ 16ന് ആരംഭിച്ചിരുന്നു.
വിവിധ വസ്തുക്കൾക്കൊപ്പം വിഗ്രഹം കിടത്തിയുള്ള ‘അധിവാസ’മാണ് മറ്റു യജ്ഞങ്ങൾക്കൊപ്പം നടത്തിയത്. ട്രസ്റ്റ് അംഗവും അയോധ്യാ രാജകുടുംബാംഗവുമായ അനിൽ മിശ്രയും പത്നിയുമായിരുന്നു ഈ ചടങ്ങുകളുടെ യജമാനർ.
പ്രായശ്ചിത്ത പൂജയോടെയാണ് തുടങ്ങിയത്. 17നു മൂർത്തിയെ ക്ഷേത്ര പരിസരത്തേക്കു കൊണ്ടുവന്നു. 18നു തീർഥപൂജ, ജലയാത്ര, ജലാധിവാസം, ഗന്ധാധിവാസം (സുഗന്ധദ്രവ്യങ്ങളിൽ) എന്നിവ നടന്നു. 19ന് ഔഷധാധിവാസം, കസ്തൂരി അധിവാസം, നെയ്യ് അധിവാസം, ധാന്യാധിവാസം എന്നിവയും. 20നു ശർക്കര, വിവിധ ഫലങ്ങൾ, പുഷ്പങ്ങൾ എന്നിവയിലുള്ള അധിവാസമായിരുന്നു; ഇന്നലെ ശയ്യാധിവാസവും.
ഇന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കുശേഷം പ്രതിമയുടെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചു മാറ്റുന്നതോടെ ദർശനത്തിനു തുടക്കമാവും. അചലമൂർത്തിയായ പുതിയ വിഗ്രഹത്തിനു പുറമേ ഉത്സവ മൂർത്തികളായി ഇതുവരെ ആരാധിച്ചിരുന്ന രാംലല്ല, ഭരതൻ, ശത്രുഘ്നൻ, ലക്ഷ്മണൻ എന്നിവരുടെ വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുണ്ട്.