മ്യാൻമർ സൈനിക വിമാനം മിസോറമിൽ ഇടിച്ചിറക്കി; യാത്രക്കാർ രക്ഷപ്പെട്ടു
ഐസോൾ ∙ അതിർത്തി കടന്ന് മിസോറമിൽ എത്തിയ മ്യാൻമർ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയ വിമാനം റൺവേ മറികടന്ന് ഇടിച്ചുതകർന്നെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. 8 പേർക്ക് നിസ്സാര പരുക്കേറ്റു. ലെങ്ഗ്പുയി വിമാനത്താവളത്തിലാണ് 14 പേർ സഞ്ചരിച്ച മ്യാൻമർ സൈനിക വിമാനം ടേബിൾ ടോപ് റൺവേ വിട്ട് തകർന്നത്. ഗോത്ര വിഭാഗ സംഘടനയായ അരകാൻ ആർമിയുമായി ഏറ്റുമുട്ടലുണ്ടാകുകയും അവർ ക്യാംപ് പിടിച്ചെടുക്കുകയും ചെയ്തതിനെ തുടർന്നാണ് 276 മ്യാൻമർ സൈനികർ കഴിഞ്ഞയാഴ്ച ഇന്ത്യൻ അതിർത്തി കടന്ന് മിസോറമിൽ അഭയം തേടിയത്. ഇതിൽ 184 പേരെ മടക്കിയയച്ചു. ബാക്കി 92 പേരെ കൊണ്ടുപോകാനാണ് വിമാനമെത്തിയത്. സംഭവത്തിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയം റിപ്പോർട്ട് തേടി.

ഐസോൾ ∙ അതിർത്തി കടന്ന് മിസോറമിൽ എത്തിയ മ്യാൻമർ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയ വിമാനം റൺവേ മറികടന്ന് ഇടിച്ചുതകർന്നെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. 8 പേർക്ക് നിസ്സാര പരുക്കേറ്റു. ലെങ്ഗ്പുയി വിമാനത്താവളത്തിലാണ് 14 പേർ സഞ്ചരിച്ച മ്യാൻമർ സൈനിക വിമാനം ടേബിൾ ടോപ് റൺവേ വിട്ട് തകർന്നത്.
ഗോത്ര വിഭാഗ സംഘടനയായ അരകാൻ ആർമിയുമായി ഏറ്റുമുട്ടലുണ്ടാകുകയും അവർ ക്യാംപ് പിടിച്ചെടുക്കുകയും ചെയ്തതിനെ തുടർന്നാണ് 276 മ്യാൻമർ സൈനികർ കഴിഞ്ഞയാഴ്ച ഇന്ത്യൻ അതിർത്തി കടന്ന് മിസോറമിൽ അഭയം തേടിയത്. ഇതിൽ 184 പേരെ മടക്കിയയച്ചു. ബാക്കി 92 പേരെ കൊണ്ടുപോകാനാണ് വിമാനമെത്തിയത്. സംഭവത്തിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയം റിപ്പോർട്ട് തേടി.