റിപ്പബ്ലിക് ദിനാഘോഷം: ഇമ്മാനുവൽ മക്രോ ഇന്നെത്തും; ജയ്പുരിൽ സവാരിയും ചർച്ചയും
ന്യൂഡൽഹി ∙ നാളത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ രാജസ്ഥാനിലെ ജയ്പുരിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിക്കും. ജയ്പുരിലെ ആംബർ കൊട്ടാരം, ഹവാ മഹൽ, ജന്തർ മന്തർ എന്നിവിടങ്ങൾ സന്ദർശിക്കും. വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ്ഷോയിലും മക്രോ പങ്കെടുക്കും. 7.15ന് താജ് രാംഭാഗ് ഹോട്ടലിൽ ഉഭയകക്ഷി ചർച്ച നടക്കും. തുടർന്ന് രാത്രി 8.50ന് ഡൽഹിയിലേക്ക് പുറപ്പെടും. രാഷ്ട്രപതി ഭവനിലെ വിരുന്നിൽ പങ്കെടുക്കും.

ന്യൂഡൽഹി ∙ നാളത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ രാജസ്ഥാനിലെ ജയ്പുരിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിക്കും.
ജയ്പുരിലെ ആംബർ കൊട്ടാരം, ഹവാ മഹൽ, ജന്തർ മന്തർ എന്നിവിടങ്ങൾ സന്ദർശിക്കും. വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ്ഷോയിലും മക്രോ പങ്കെടുക്കും. 7.15ന് താജ് രാംഭാഗ് ഹോട്ടലിൽ ഉഭയകക്ഷി ചർച്ച നടക്കും. തുടർന്ന് രാത്രി 8.50ന് ഡൽഹിയിലേക്ക് പുറപ്പെടും. രാഷ്ട്രപതി ഭവനിലെ വിരുന്നിൽ പങ്കെടുക്കും.
ആറാം തവണയാണ് ഒരു ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥിയായി എത്തുന്നത്.പ്രതിരോധം, ഊർജം, വ്യാപാരം, സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളിൽ ഫ്രാൻസുമായുള്ള ഇന്ത്യയുടെ സഹകരണം മക്രോയുടെ സന്ദർശനത്തോടെ കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.