അമൃതകാലത്തിനായി കടമകൾ നിർവഹിക്കുക: രാഷ്ട്രപതി
ന്യൂഡൽഹി ∙ അവകാശങ്ങളെക്കുറിച്ചു മാത്രമല്ല, കടമകളെക്കുറിച്ചും ബോധവാന്മാരായ ജനതയാണു സ്വാതന്ത്ര്യത്തിന്റെ അമൃതകാല ഘട്ടത്തിൽ ഇന്ത്യയ്ക്കു വേണ്ടെതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യത്തെ ഓരോ പൗരനും തങ്ങളാലാവുന്ന സംഭാവന ഇതിനായി നൽകണമെന്നും റിപ്പബ്ലിക് ദിന തലേന്നു നടത്തിയ പ്രഭാഷണത്തിൽ രാഷ്ട്രപതി പറഞ്ഞു. അമൃതകാലത്തിന്റെ തുടക്കമാണിത്. സ്വാതന്ത്ര്യത്തിന്റെ 100–ാം വർഷത്തിൽ ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റാനുള്ള സുവർണാവസരമായി ഇതുപയോഗിക്കണം.

കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളെയും രാഷ്ട്രപതി പ്രസംഗത്തിൽ പ്രശംസിച്ചു. പാർലമെന്റ് പാസാക്കിയ ചരിത്രപരമായ സ്ത്രീ സംവരണ ബിൽ വനിതാശാക്തീകരണത്തിൽ മികച്ച ചുവടാവും. ചന്ദ്രയാൻ ദൗത്യവും ആദിത്യദൗത്യവും ശാസ്ത്ര സാങ്കേതികരംഗം ഊർജത്തോടെ കുതിക്കുന്നതിന്റെ തെളിവാണ്. ലോകത്ത് ഇന്ത്യയുടെ ശബ്ദം ശക്തമായി ഉയരുന്നതിനു ജി20 ഉച്ചകോടി തെളിവായി. ദേശീയ വിദ്യാഭ്യാസ പദ്ധതി വരുന്നതോടെ ഡിജിറ്റൽ അസമത്വം ഇല്ലാതാകും. നമ്മുടെ ഭരണഘടന തയാറാക്കിയ നേതാക്കളെയും ഉദ്യോഗസ്ഥരെയും രാജ്യം അഭിമാനപൂർവം സ്മരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ്
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പിൽ നാഴികക്കല്ലാണെന്നു രാഷ്ട്രപതി ദ്രൗപദി പറഞ്ഞു. സുപ്രീംകോടതി വിധി പ്രകാരം നിയമപരമായാണ് ക്ഷേത്ര നിർമാണം നടന്നത്. ജനങ്ങളുടെ വിശ്വാസത്തിന്റെ മാത്രമല്ല, നീതിന്യായ വ്യവസ്ഥയിലെ അചഞ്ചല വിശ്വാസത്തിന്റെ കൂടി പ്രതീകമായാണു രാമക്ഷേത്രം നിലനിൽക്കുന്നത്.
റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ