ന്യൂഡൽഹി ∙ രാജിവച്ച മുഖ്യമന്ത്രിയെ അതേസഭയുടെ നേതാവായി തിരിച്ചുവിളിക്കാമോ? അതാണ് ബിഹാറിൽ നിതീഷ് കുമാർ ഗവർണർ ആർ.വി.അർലെക്കറോട് ആവശ്യപ്പെടുന്നത്. 2 കൊല്ലം മുൻപും നിതീഷ് ഇതു തന്നെ ചെയ്തു. 2020 ൽ ബിജെപിയുമായി ചേർന്ന് അധികാരത്തിൽ വന്ന നിതീഷ്, 2022 ഓഗസ്റ്റ് 9ന് ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യവുമായി കൂട്ടുചേരാനായി രാജിവച്ചു. പിറ്റേന്ന് അവരുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇക്കുറി അതാവർത്തിക്കുന്നു; മഹാസഖ്യം വിട്ടു ബിജെപി സഖ്യത്തിലാണെന്നു മാത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിന്തുണയ്ക്കുന്നവർ മാറിയെങ്കിലും സഭയിൽ തനിക്കു ഭൂരിപക്ഷമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് നിതീഷ് വീണ്ടും തന്നെ ക്ഷണിക്കാൻ ഗവർണറോട് ആവശ്യപ്പെടുന്നത്. എന്നാൽ, സമാനവാദം കേന്ദ്രസർക്കാരിന്റെ കാര്യത്തിൽ അംഗീകരിക്കാതെപോയ ചരിത്രമുണ്ട്. 

ADVERTISEMENT

പ്രധാനമന്ത്രി മൊറാർജി ദേശായിക്കെതിരെ 1979 ജൂലൈയിൽ കോൺഗ്രസ് ലോക്സഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നു. ഭരണകക്ഷിയായ ജനതാ പാർട്ടിയിലെ ഭിന്നത മുതലെടുക്കുകയായിരുന്നു ലക്ഷ്യം. പ്രമേയം ചർച്ചയ്ക്കെടുത്തതോടെ, തനിക്കു ഭൂരിപക്ഷം നഷ്ടപ്പെടുകയാണെന്ന് മൊറാർജിക്കു മനസ്സിലായി. എന്നാൽ, പ്രമേയം വോട്ടിനിടും മുൻപ് അദ്ദേഹം രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയെക്കണ്ടു 2 കത്തുകൾ നൽകി. ഒന്ന് മന്ത്രിസഭയുടെ രാജിക്കത്ത്. സഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ തന്നെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്കു ക്ഷണിച്ച് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നായിരുന്നു രണ്ടാം കത്തിലെ ആവശ്യം. പിണങ്ങിപ്പോയ ഉപപ്രധാനമന്ത്രി ജഗ്ജീവൻ റാമിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്ന കത്ത് കിട്ടിയിട്ടുണ്ടെന്നും മൊറാർജി വാദിച്ചു.

ഇങ്ങനെ ചെയ്യാൻ കീഴ്‌വഴക്കമുണ്ടോയെന്ന റെഡ്ഡിയുടെ ചോദ്യത്തിനും മൊറാർജിക്കു മറുപടിയുണ്ടായിരുന്നു. 1931ൽ ബ്രിട്ടനിലെ ആദ്യ ലേബർ പാർട്ടി പ്രധാനമന്ത്രിയായ റാംസെ മക്ഡോണൾഡിനെതിരെ മിക്ക പാർട്ടി എംപിമാരും തിരിഞ്ഞു. അതോടെ, അദ്ദേഹം രാജാവിനു രാജിക്കത്തു നൽകി. ഇതിനൊപ്പം, തന്റെ അനുകൂലികളുടെയും മറ്റു പാർട്ടികളിൽനിന്നു തന്നെ അനുകൂലിക്കുന്നവരുടെയും പിന്തുണയിൽ പുതിയ സർക്കാരുണ്ടാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് രാജാവ് അംഗീകരിച്ചു. മൊറാർജിയുടെ ഈ വാദം നീലം സഞ്ജീവ റെഡ്ഡിക്കു സ്വീകാര്യമായില്ല. ഭൂരിപക്ഷമുണ്ടെങ്കിൽ അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താമല്ലോ എന്നാണു രാഷ്ട്രപതി തിരിച്ചുചോദിച്ചത്. രാജിക്കത്തു സ്വീകരിച്ച്, പകരം സംവിധാനമുണ്ടാകുന്നതുവരെ തുടരാനും അദ്ദേഹം മൊറാർജിയോട് ആവശ്യപ്പെട്ടു. തുടർന്നു കോൺഗ്രസിന്റെ പിന്തുണയിൽ ചരൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാപാർട്ടി വിഭാഗം പുതിയ സർക്കാർ രൂപീകരിച്ചു.

ADVERTISEMENT

നിതീഷിന്റെ ചാട്ടങ്ങൾ

2014: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ ജെഡിയുവിലെ ആഭ്യന്തരപ്രശ്നം മൂലം രാജി. 2015 ൽ ആർജെഡി, കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തിൽ.

ADVERTISEMENT

2017: ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ രാജി. തുടർന്നു ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി.

2022: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിട്ടു. ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി

2024: ആർജെഡി, കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിടാനൊരുങ്ങുന്നു. ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായേക്കും.

English Summary:

Nitish Kumar to resign; ball in governor court