ഇംഫാൽ താഴ്‌വരയിൽ സൈനികനിയമം ആവശ്യപ്പെട്ട് കുക്കി എംഎൽഎമാർ
കൊൽക്കത്ത ∙ മണിപ്പുരിൽ താലിബാൻ രീതിയിലുള്ള ഭരണമാണു നടക്കുന്നതെന്നും മെയ്തെയ് സായുധസംഘങ്ങൾ ആയുധങ്ങളുമായി ഇംഫാലിൽ റോന്തുചുറ്റുകയാണെന്നും 10 കുക്കി ഗോത്ര എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ഇവരിൽ 7 പേർ ബിജെപി അംഗങ്ങളാണ്.

നിയമവാഴ്ച സമ്പൂർണമായി തകർന്നതായും തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോൽ എംഎൽഎമാരെയും മർദിക്കുകയാണെന്നും കത്തിലുണ്ട്. കുക്കികൾക്കു പ്രത്യേക ഭരണപ്രദേശം അനുവദിക്കണമെന്നും ഇംഫാൽ താഴ്‌വരയിൽ പ്രത്യേക സൈനികാധികാര നിയമം വീണ്ടും നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. മെയ്തെയ് വിഭാഗക്കാരായ പൊലീസിനെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ-മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിൽ കുക്കികൾ നടത്തുന്ന പ്രതിഷേധം തുടരുകയാണ്.
കഴിഞ്ഞ 17നു പൊലീസ് കമാൻഡോകൾ മോറെയിൽ 3 സ്കൂളുകളും ഒട്ടേറെ വീടുകളും തകർത്തതായി ആരോപണമുയർന്നിരുന്നു. കത്തിയമർന്ന സ്കൂളിൽ ചാരത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിലിരുന്നു വിദ്യാർഥികൾ പഠിക്കുന്ന ചിത്രവും പുറത്തുവരികയുണ്ടായി.
വാണിജ്യകേന്ദ്രമായ മോറെയുടെ നിയന്ത്രണം പിടിക്കാനെത്തിയ മെയ്തെയ് സായുധസംഘങ്ങളും സായുധ കുക്കി സംഘങ്ങളുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു. കുക്കി സംഘടനകളുമായി സർക്കാർ ഒപ്പിട്ട സമാധാനക്കരാർ റദ്ദാക്കണമെന്ന നിയമസഭയുടെ ഏകപക്ഷീയമായ പ്രമേയം അംഗീകരിക്കരുതെന്നും എംഎൽഎമാർ പ്രധാനമന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെട്ടു.