ഉപസംവരണം: സാധുത ഭരണഘടനാ ബെഞ്ച് പരിശോധിക്കും
ന്യൂഡൽഹി ∙ പട്ടികജാതി–വർഗ സംവരണത്തിൽ ഉപസംവരണം അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന 2004ലെ സുപ്രീംകോടതി വിധിയുടെ സാധുത പരിശോധിക്കുമെന്നു ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പട്ടികജാതി–വർഗ സംവരണത്തിനുള്ളിൽ സംവരണം സാധിക്കുമോ എന്ന വിഷയത്തിൽ വാദം ആരംഭിച്ചപ്പോഴാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

പട്ടികജാതി വിഭാഗത്തിനുള്ളിൽ 50% സംവരണം ഏർപ്പെടുത്താൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചതിന്റെ വിശദാംശങ്ങളിലേക്കു കടക്കില്ലെന്നും കോടതി പറഞ്ഞു. ജഡ്ജിമാരായ ബി.ആർ. ഗവായ്, വിക്രം നാഥ്, ബേല എം. ത്രിവേദി, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണു 2010ലെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി വിധി ചോദ്യംചെയ്തു പഞ്ചാബ് സർക്കാർ നൽകിയതുൾപ്പെടെയുള്ള 23 ഹർജികൾ പരിഗണിക്കുന്നത്.