10 വർഷം, ബിജെപി മറുകണ്ടം ചാടിച്ചത് 411 എംഎൽഎമാരെ: കോൺഗ്രസ് ‘ബ്ലാക് പേപ്പർ’
ന്യൂഡൽഹി ∙ യുപിഎ സർക്കാരിനെ ഉന്നമിട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ ‘ബ്ലാക്ക് പേപ്പറു’മായി കോൺഗ്രസ്. ‘10 വർഷത്തെ അന്യായ കാലം’ എന്ന തലക്കെട്ടിൽ 54 പേജുള്ള കുറ്റപത്രമാണു പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പുറത്തിറക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടെ 411 പ്രതിപക്ഷ എംഎൽഎമാരെ ബിജെപി മറുകണ്ടം ചാടിച്ചെന്ന് ഖർഗെ ആരോപിച്ചു.

ഒട്ടേറെ കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ച ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. കേരളം, കർണാടക, തെലങ്കാന എന്നിവയടക്കം ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വിവേചനം നേരിടുകയാണ്. തൊഴിലില്ലായ്മയെക്കുറിച്ചു ബിജെപി മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണിപ്പുർ കലാപം, മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, വിലക്കയറ്റം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം, മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പരാജയം, ജിഡിപി വരുമാനത്തിലെ വീഴ്ച, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന, പട്ടിക വിഭാഗങ്ങൾക്കെതിരായ വിവേചനം, വൻ ബിസിനസുകാർക്കു നൽകുന്ന സാമ്പത്തിക ഇളവുകൾ, കർഷകർ, തൊഴിലാളികൾ എന്നിവർ നേരിടുന്ന ദുരിതം തുടങ്ങിയവ ഉൾപ്പെട്ടതാണു കേന്ദ്രത്തിനെതിരായ കോൺഗ്രസിന്റെ ബ്ലാക്ക് പേപ്പർ.