ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് വീണ്ടും കർഷക പ്രതിഷേധങ്ങൾ. താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി കേന്ദ്രസർക്കാരിനെതിരെ പാർലമെന്റ് മാർച്ചിനായി എത്തിയ കർഷകരെ നോയിഡ അതിർത്തിയിലെ മഹാമായ മേൽപ്പാലത്തിനു സമീപം പൊലീസ് തടഞ്ഞു. പതിനായിരക്കണക്കിനു കർഷകർ റോഡിൽ നിറഞ്ഞതോടെ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. മുള്ളുവേലികളുമായി റോഡ് തടഞ്ഞ പൊലീസ് പ്രദേശത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു. വൈകിട്ടോടെ മേൽപ്പാലത്തിൽ നിന്നു സമരക്കാർ പിൻവാങ്ങിയെങ്കിലും പ്രതിഷേധം തുടരുമെന്നാണു നിലപാട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തർപ്രദേശിലെ 100 കർഷക ഗ്രാമങ്ങളിൽ നിന്നുള്ളവരാണു ഭാരതീയ കിസാൻ പരിഷത്തിന്റെ നേതൃത്വത്തിൽ സമരവുമായി എത്തിയത്. സംസ്ഥാനത്തെ വികസന പദ്ധതികൾക്കായി ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിക്കു പകരമായി നൽകുന്ന നഷ്ടപരിഹാരവും ഭൂമിയും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ‍ഡിസംബർ മുതൽ സമരം തുടരുകയാണ്. ചെറുതും വലുതുമായ സമരങ്ങൾ കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിച്ചതോടെയാണു പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചതെന്നു ബികെപി നേതാവ് സുഖ്‌വീർ യാദവ് പറഞ്ഞു. ഭാരതീയ കിസാൻ യൂണിയനും (ബികെയു) ഇവർക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്.  താങ്ങുവില ഉറപ്പാക്കാൻ നിയമം, പെൻഷൻ, വിള ഇൻഷുറൻസ്, എഫ്ഐആർ റദ്ദാക്കൽ തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉയർത്തുന്നുണ്ട്. 

ADVERTISEMENT

ഉറച്ച് കർഷക സംഘടനകൾ;ചർച്ചയ്ക്ക് കേന്ദ്രമന്ത്രിമാർ 

∙ താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) 13നു ഡൽഹി മാർച്ച് ആഹ്വാനം ചെയ്തിരിക്കെ കേന്ദ്രമന്ത്രിമാരുടെ സംഘം നേതാക്കളുമായി ചർച്ച നടത്താൻ രംഗത്ത്. പീയൂഷ് ഗോയൽ, അർജുൻ മുണ്ട എന്നിവരുൾപ്പെട്ട സംഘമാണു സംഘടനാ നേതാക്കളുമായി ചർച്ച നടത്തുന്നത്. അതേസമയം, സമരത്തിൽ നിന്നു പിൻമാറില്ലെന്നാണ് എസ്‌കെഎം നേതാക്കൾ നൽകുന്ന വിവരം. എസ്കെഎമ്മിന്റെ നേതൃത്വത്തിലുള്ള സമരത്തിനു 200 കർഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു ഫെബ്രുവരി 16നു ദേശീയ ബന്ദ് നടത്തുമെന്നും വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Farmers protest again in Delhi; stopped those who arrived for Parliament march