യുഎസിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം: എൻജിനീയർ മരിച്ചു
വാഷിങ്ടൻ ∙ യുഎസിൽ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ഇന്ത്യൻ വംശജനായ എൻജിനീയർ വിവേക് തനേജ (41) മരിച്ചു. ഈ വർഷം യുഎസിൽ മരിക്കുന്ന ഏഴാമത്തെ ഇന്ത്യൻ വംശജനാണ് വിവേക്. ഡൈനാമോ ടെക്നോളജീസ് എന്ന ഐടി സ്ഥാപനത്തിന്റെ പ്രസിഡന്റും സ്ഥാപകരിലൊരാളുമായ വിവേക് വൈറ്റ് ഹൗസിന് സമീപത്താണ് കഴിഞ്ഞ 2ന് ആക്രമിക്കപ്പെട്ടത്. അടിച്ചു വീഴ്ത്തിയ അക്രമി വിവേകിന്റെ തല ഫുട്പാത്തിലിടിച്ചും പരുക്കേൽപ്പിച്ചു.

വാഷിങ്ടൻ ∙ യുഎസിൽ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ഇന്ത്യൻ വംശജനായ എൻജിനീയർ വിവേക് തനേജ (41) മരിച്ചു. ഈ വർഷം യുഎസിൽ മരിക്കുന്ന ഏഴാമത്തെ ഇന്ത്യൻ വംശജനാണ് വിവേക്. ഡൈനാമോ ടെക്നോളജീസ് എന്ന ഐടി സ്ഥാപനത്തിന്റെ പ്രസിഡന്റും സ്ഥാപകരിലൊരാളുമായ വിവേക് വൈറ്റ് ഹൗസിന് സമീപത്താണ് കഴിഞ്ഞ 2ന് ആക്രമിക്കപ്പെട്ടത്. അടിച്ചു വീഴ്ത്തിയ അക്രമി വിവേകിന്റെ തല ഫുട്പാത്തിലിടിച്ചും പരുക്കേൽപ്പിച്ചു. പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും 7ന് മരിച്ചു.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സിസിടിവി ക്യാമറയിൽ പതിഞ്ഞ അക്രമിയുടെ ദൃശ്യം പൊലീസ് പുറത്തുവിടുകയും വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. റസ്റ്ററന്റിനു സമീപം വച്ച് അക്രമിയുമായി വിവേക് വഴക്കിട്ടതായി പൊലീസ് പറയുന്നു.
ഈയാഴ്ചയാണ് ഷിക്കാഗോയിൽ സയ്യിദ് മസാഹിർ അലി മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജോർജിയയിലെ ലിതോനിയയിൽ വിവേക് സെയ്നി (25), ഒഹായോ സംസ്ഥാനത്ത് ശ്രേയസ് റെഡ്ഡി ബെനിഗർ (19) എന്നീ വിദ്യാർഥികൾ കഴിഞ്ഞയാഴ്ച മരിച്ചു. ഈ മാസം 5നാണ് പർഡ്യൂ യുണിവേഴ്സിറ്റി വിദ്യാർഥി സമീർ കാമത്ത് (23) കൊല്ലപ്പെട്ടത്.