ഇഎസ്ഐ പരിധിയിൽനിന്ന് പുറത്തായശേഷം വിരമിച്ചവർക്കും ആനുകൂല്യം
ന്യൂഡൽഹി ∙ ശമ്പളപരിധി ഉയർന്നതിനെത്തുടർന്ന് ഇഎസ്ഐ പരിധിയിൽനിന്നു പുറത്തായ ശേഷം വിരമിച്ചവർക്കും പദ്ധതിയുടെ ആനുകൂല്യം നൽകാൻ തീരുമാനം. വിരമിക്കുന്നതിനു മുൻപ് 5 വർഷമെങ്കിലും ഇഎസ്ഐ ആനുകൂല്യമുള്ള ജോലിയിൽ ആയിരുന്നവരും പിന്നീടു 30,000 രൂപ വരെ ശമ്പളം വാങ്ങി വിരമിച്ചവർക്കുമാണ് ആനുകൂല്യം ലഭിക്കുക. 2012 ഏപ്രിൽ

ന്യൂഡൽഹി ∙ ശമ്പളപരിധി ഉയർന്നതിനെത്തുടർന്ന് ഇഎസ്ഐ പരിധിയിൽനിന്നു പുറത്തായ ശേഷം വിരമിച്ചവർക്കും പദ്ധതിയുടെ ആനുകൂല്യം നൽകാൻ തീരുമാനം. വിരമിക്കുന്നതിനു മുൻപ് 5 വർഷമെങ്കിലും ഇഎസ്ഐ ആനുകൂല്യമുള്ള ജോലിയിൽ ആയിരുന്നവരും പിന്നീടു 30,000 രൂപ വരെ ശമ്പളം വാങ്ങി വിരമിച്ചവർക്കുമാണ് ആനുകൂല്യം ലഭിക്കുക.
2012 ഏപ്രിൽ ഒന്നിനു ശേഷമുള്ള 5 വർഷമാണു കണക്കാക്കുക. 2017 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ വിരമിച്ചവരും സ്വയം വിരമിക്കൽ പദ്ധതി പ്രകാരം പുറത്തുപോയവരോ ആയിരിക്കണം. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന ഇഎസ്ഐസി ബോർഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇഎസ്ഐ ആനുകൂല്യത്തിനുള്ള വരുമാന പരിധി നിലവിൽ 21,000 രൂപയാണ്. ഇത് ഉയർത്തണമെന്നതു ദീർഘനാളായുള്ള ആവശ്യമാണ്.