ഗ്യാൻവാപി: കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് വാദം
ന്യൂഡൽഹി ∙ യുപിയിലെ വാരാണസിയിൽ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയതു ഹർജിക്കാരായ ഹിന്ദു വിഭാഗത്തിന്റെ സ്വാധീനത്താലെന്ന് അൻജുമൻ ഇസ്‌ലാമിക് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയിൽ ആരോപിച്ചു. ഭൂഗർഭ അറകളിൽ പൂജ നടത്താൻ ഉത്തരവിട്ടതിന്റെ കൃത്യമായ കാരണം കോടതി പറയുന്നില്ലെന്നും വിചാരണക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലെ വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ എസ്.എഫ്.എ. നഖ്‌വി പറഞ്ഞു. ‘ഹർജിക്കാർ എന്തൊക്കെ പറഞ്ഞോ അതെല്ലാം സത്യമെന്ന നിലയിൽ ജില്ലാ ജഡ്ജി സ്വീകരിച്ചു.

ന്യൂഡൽഹി ∙ യുപിയിലെ വാരാണസിയിൽ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയതു ഹർജിക്കാരായ ഹിന്ദു വിഭാഗത്തിന്റെ സ്വാധീനത്താലെന്ന് അൻജുമൻ ഇസ്‌ലാമിക് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയിൽ ആരോപിച്ചു. ഭൂഗർഭ അറകളിൽ പൂജ നടത്താൻ ഉത്തരവിട്ടതിന്റെ കൃത്യമായ കാരണം കോടതി പറയുന്നില്ലെന്നും വിചാരണക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലെ വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ എസ്.എഫ്.എ. നഖ്‌വി പറഞ്ഞു.
‘ഹർജിക്കാർ എന്തൊക്കെ പറഞ്ഞോ അതെല്ലാം സത്യമെന്ന നിലയിൽ ജില്ലാ ജഡ്ജി സ്വീകരിച്ചു. രേഖാമൂലമുള്ള വിശദീകരണങ്ങൾ പോലും വിഷയത്തിൽ ഹർജിക്കാരിൽ നിന്നു ലഭിച്ചിരുന്നില്ല’– അദ്ദേഹം വാദിച്ചു. ഹർജി ജനുവരി 17നു തീർപ്പാക്കുകയും നിരീക്ഷകനെ നിയമിക്കുകയും ചെയ്തിരുന്നു. അതേ ഹർജിയിൽ ജനുവരി 31നു വീണ്ടും എങ്ങനെയാണു ജില്ലാ ജഡ്ജിക്കു വിധി പറയാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. വിഷയം 15നു വീണ്ടും പരിഗണിക്കും.