തിരഞ്ഞെടുപ്പ് ഒന്നിച്ചു വേണ്ട; പ്രമേയം പാസാക്കി തമിഴ്നാട്
ചെന്നൈ ∙ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നയത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. രാജ്യമൊട്ടാകെ ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണെന്നും അപ്രായോഗികമാണെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

സഖ്യകക്ഷികളായ കോൺഗ്രസ്, വിസികെ തുടങ്ങിയ പാർട്ടികൾ പ്രമേയത്തെ അനുകൂലിച്ചു. ഒരേസമയം തിരഞ്ഞെടുപ്പ് നടന്നാൽ ചെലവു കുറയ്ക്കാനാകുമെന്ന് അണ്ണാഡിഎംകെ നിലപാടെടുത്തു. അതേസമയം, ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച മറ്റൊരു പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.