ന്യൂഡൽഹി ∙ ഭരിക്കുന്ന പാർട്ടിയുടെ അക്കൗണ്ടിലേക്കു പണം കുമിഞ്ഞുകൂടാ‍ൻ സഹായിക്കുന്നതാണു തിരഞ്ഞെടുപ്പു കടപ്പത്രം (ഇലക്ടറൽ ബോണ്ട്) എന്നായിരുന്നു ഹർജിക്കാർ ഉന്നയിച്ച വിഷയത്തിന്റെ കാതൽ. എന്നാൽ, ഒരു പാർട്ടിക്ക് മറ്റുള്ളതിനെക്കാൾ കൂടുതൽ സംഭാവന ലഭിക്കുന്നുവെന്നതു കടപ്പത്ര പദ്ധതിയുടെ സാധുത ചോദ്യം ചെയ്യാനുള്ള കാരണമല്ലെന്ന മറുവാദമുയർത്തി കേന്ദ്ര സർക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചു. കേന്ദ്രത്തിന്റെ വാദങ്ങളെ അപ്പാടെ തള്ളിയാണു കോടതി വിധി പറഞ്ഞത്. ഇന്ത്യൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പുതിയകാല മാറ്റങ്ങളിൽ സുപ്രധാനമായ പണമൊഴുക്കിനെക്കുറിച്ചുള്ള വാദപ്രതിവാദമായിരുന്നു ഇലക്ടറൽ ബോണ്ട് കേസിനെ സവിശേഷമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടപ്പത്രത്തെ എതിർക്കുന്നവരുടെ വാദം

ADVERTISEMENT

∙ സുതാര്യത ഉറപ്പാക്കി ബാങ്കുകൾ വഴി മാത്രം പാർട്ടികൾക്കു സംഭാവന എന്നായിരുന്നു കടപ്പത്രം അവതരിപ്പിക്കുമ്പോൾ ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞത്. പക്ഷേ, ഇപ്പോഴും പണമായി സംഭാവന പാർട്ടികൾക്കു ലഭിക്കുന്നുണ്ട്.

∙ പദ്ധതിയെക്കുറിച്ച് ആർബിഐയും തിരഞ്ഞെടുപ്പു കമ്മിഷനും ഉയർത്തിയ എതിർപ്പുകൾ സർക്കാർ അവഗണിച്ചു.

∙ കടപ്പത്രം വഴിയുള്ള സംഭാവനാവിവരം വെളിപ്പെടുത്തേണ്ടതില്ലെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ്.

∙ സംഭാവന നൽകുന്ന കമ്പനികളിലെ ഓഹരി ഉടമകൾക്കു പോലും വിവരം ലഭിക്കാത്ത സാഹചര്യമാണ്. 

ADVERTISEMENT

∙ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിരിക്കണമെന്നതു മാത്രമാണു നിബന്ധന. വിദേശ നിയന്ത്രിത കമ്പനികൾക്കും ഭാഗമാകുന്നതിനു തടസ്സമില്ല. ഇതു തിരഞ്ഞെടുപ്പു പ്രക്രിയയെ പ്രതികൂലമായി ബാധിക്കും.

∙ കടപ്പത്രം വഴിയും കള്ളപ്പണം വെളുപ്പിക്കപ്പെടാം. ഒരു കമ്പനി വാങ്ങുന്ന ബോണ്ടുകൾ പണം സ്വീകരിച്ചു മറ്റൊരാൾക്കു നൽകുന്നത് തടയപ്പെടുന്നില്ല.

∙ ഭരണത്തിലുള്ള പാർട്ടികൾക്കും മറ്റു പാർട്ടികൾക്കും സ്വതന്ത്ര സ്ഥാനാർഥികൾക്കും ഇടയിൽ അസമത്വം സൃഷ്ടിക്കും.

∙ കോർപറേറ്റ് ഫണ്ടിങ്ങിനെ പൗരന്മാരുടേതുമായി താരതമ്യപ്പെടുത്താനാകില്ല; ഭരണഘടനാവിരുദ്ധമാണ്.

ADVERTISEMENT

∙ കടപ്പത്രം വഴി ലഭിക്കുന്ന പണം തിരഞ്ഞെടുപ്പു പ്രചാരണത്തിനു മാത്രമല്ല, ഏതു രീതിയിലും വിനിയോഗിക്കപ്പെടാം.

∙ സംഭാവന സ്വീകരിച്ച പാർട്ടികൾക്കു പണം നൽകിയവരുടെ താൽപര്യം സംരക്ഷിക്കേണ്ടി വരാം. കോർപറേറ്റുകൾ തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുന്ന സ്ഥിതി വരും.

∙ പ്രാദേശിക പാർട്ടികളെയും പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളെയും കടപ്പത്രം പ്രതികൂലമായി ബാധിക്കാം; കോർപറേറ്റ് മേഖലയിൽ ഈ വിഭാഗങ്ങൾക്കു പ്രാതിനിധ്യം കുറവാണ്.

അനുകൂലിക്കുന്നവർ പറയുന്നത്

∙ രാഷ്ട്രീയ പാർട്ടികൾക്കു സാമ്പത്തിക സഹായം അടക്കം എല്ലാ പിന്തുണയും ലഭിക്കാൻ അർഹതയുണ്ട്.

∙ നേരത്തേ കള്ളപ്പണമായിരുന്നു പാർട്ടികൾക്കുള്ള സംഭാവന; കടപ്പത്രം കൂടുതൽ മെച്ചപ്പെട്ട പരിഷ്കാരമാണ്.

∙ ബാങ്ക് വഴിയാണു പണം നൽകുന്നതെന്നതിനാൽ കണക്കിൽപെടാത്ത പണം കൈമാറുന്ന പ്രശ്നമുണ്ടാകില്ല. 

∙ പാർട്ടികൾക്കുള്ള സംഭാവന ജനം അറിയേണ്ട പൊതുവിവരം അല്ല.

∙ പാർട്ടികൾക്കുള്ള സംഭാവനകളുടെ സ്വാധീനശക്തി കോടതി പരിശോധിക്കരുത്; ഇക്കാര്യം നിയമനിർമാണ സഭയുടെ പരിഗണനയ്ക്കു വിടണം.

∙ പണം നൽകുന്ന കമ്പനികൾ ആ വിവരം പാർട്ടിയുടെ പേരു പറയാതെ പരസ്യപ്പെടുത്തുന്നുണ്ട്. സമ്മാനമായി കിട്ടിയ പണം പാർട്ടികളും വ്യക്തമാക്കുന്നു.

∙ സംഭാവന നൽകുന്നതു രാഷ്ട്രീയാഭിമുഖ്യം കൊണ്ടുകൂടിയാണ്. ഇതു പ്രകടിപ്പിക്കാനുള്ള അവകാശം കമ്പനികൾക്കും ഇതിന്റെ സ്വകാര്യത സൂക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുമുണ്ട്.  

English Summary:

Discussions and arguments on electoral bond in supreme court