സന്ദേശ്ഖാലിയിൽ പ്രതിഷേധം തുടരുന്നു
കൊൽക്കത്ത ∙ നോർത്ത് 24 പർഗാനാസിൽ സന്ദേശ്ഖാലിയിലെ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവായ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതകളടക്കം പ്രതിഷേധം തുടരുന്നു. ചൂലും മുളവടികളുമായി നൂറുകണക്കിനു സ്ത്രീകളാണ് രംഗത്തുള്ളത്. സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്തതിനു പുറമേ ഷാജഹാൻ ഷെയ്ഖും അനുചരൻമാരും

കൊൽക്കത്ത ∙ നോർത്ത് 24 പർഗാനാസിൽ സന്ദേശ്ഖാലിയിലെ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവായ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതകളടക്കം പ്രതിഷേധം തുടരുന്നു. ചൂലും മുളവടികളുമായി നൂറുകണക്കിനു സ്ത്രീകളാണ് രംഗത്തുള്ളത്. സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്തതിനു പുറമേ ഷാജഹാൻ ഷെയ്ഖും അനുചരൻമാരും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
റേഷൻ കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡിനെത്തുടർന്ന് ഒന്നരമാസമായി ഒളിവിൽ കഴിയുന്ന ഷാജഹാൻ ഷെയ്ഖ് ബംഗ്ലദേശിലേക്ക് കടന്നുവെന്നാണ് സൂചന.
പട്ടികജാതിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രദേശം സന്ദർശിച്ച ദേശീയ പട്ടികജാതി കമ്മിഷൻ രാഷ്ട്രപതിയോട് അഭ്യർഥിച്ചു. പ്രശ്നബാധിത പ്രദേശമായ സന്ദേശ്ഖാലി സന്ദർശിക്കുന്നതിൽനിന്ന് പ്രതിപക്ഷ നേതാക്കളെ സർക്കാർ വിലക്കുകയാണ്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിന്റെ നേതൃത്വത്തിലുള്ള ആറംഗ ബിജെപി പ്രതിനിധി സംഘത്തെ പൊലീസ് ഇന്നലെ തടഞ്ഞു. തുടർന്ന് രാംപൂരിൽ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവർ കുത്തിയിരിപ്പു സമരം നടത്തി.ജില്ലാ പഞ്ചായത്ത് പരിഷത്ത് അംഗം കൂടിയായ ഷാജഹാൻ ഷെയ്ഖ് ആണ് ഇന്ത്യ-ബംഗ്ലദേശ് അതിർത്തിപ്രദേശമായ സന്ദേശ്ഖാലിയെ നിയന്ത്രിക്കുന്നത്.