കവിത ചൗധരി ഓർമയായി; സർഫ് പരസ്യങ്ങളിലെ ലളിതാജിക്ക് വിട
അമൃത‍്‍സർ ∙ സർഫ് പരസ്യങ്ങളിലെ ലളിതാജി എന്ന കഥാപാത്രമായി ജനപ്രീതി നേടിയ നടി കവിത ചൗധരി (67)ക്ക് അന്ത്യാഞ്ജലി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.1989–91ൽ ദൂരദർശനിലൂടെ വൻവിജയം നേടിയ ടിവി പരമ്പര ഉഡാനിലെ കല്യാണി സിങ് എന്ന ഐപിഎസ് ഓഫിസറായും ശ്രദ്ധേയയായി. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദം നേടിയശേഷമാണു കവിത അഭിനയരംഗത്തെത്തിയത്. കവിതയുടെ മൂത്ത സഹോദരിയും പൊലീസ് ഓഫിസറുമായ കാഞ്ചൻ ചൗധരിയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉഡാനിലെ കേന്ദ്രകഥാപാത്രമായ വനിതാ ഐപിഎസ് ഓഫിസറെ സാക്ഷാത്കരിച്ചത്.

അമൃത‍്‍സർ ∙ സർഫ് പരസ്യങ്ങളിലെ ലളിതാജി എന്ന കഥാപാത്രമായി ജനപ്രീതി നേടിയ നടി കവിത ചൗധരി (67)ക്ക് അന്ത്യാഞ്ജലി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.1989–91ൽ ദൂരദർശനിലൂടെ വൻവിജയം നേടിയ ടിവി പരമ്പര ഉഡാനിലെ കല്യാണി സിങ് എന്ന ഐപിഎസ് ഓഫിസറായും ശ്രദ്ധേയയായി. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദം നേടിയശേഷമാണു കവിത അഭിനയരംഗത്തെത്തിയത്. കവിതയുടെ മൂത്ത സഹോദരിയും പൊലീസ് ഓഫിസറുമായ കാഞ്ചൻ ചൗധരിയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉഡാനിലെ കേന്ദ്രകഥാപാത്രമായ വനിതാ ഐപിഎസ് ഓഫിസറെ സാക്ഷാത്കരിച്ചത്. സ്ത്രീശാക്തീകരണ, പുരോഗമനാശയ സന്ദേശം പകർന്ന ‘ഉഡാൻ’ അക്കാലത്ത് ഒട്ടേറെ സ്ത്രീകൾക്കു പൊതുരംഗത്തു പ്രവർത്തിക്കാൻ പ്രചോദനം നൽകി. കോവിഡ് കാലത്ത് ഉഡാൻ പുനഃസംപ്രേഷണം ചെയ്തിരുന്നു.