കേസ് തീർപ്പാകുംവരെ പവാർ പക്ഷത്തിന് പാർട്ടി പേര് ഉപയോഗിക്കാം
ന്യൂഡൽഹി ∙ ഔദ്യോഗിക വിഭാഗം ഏതെന്ന തർക്കത്തിൽ കോടതി തീർപ്പു പറയും വരെ, എൻസിപി–ശരദ് ചന്ദ്ര പവാർ എന്നു പാർട്ടി പേര് ഉപയോഗിക്കാൻ ശരദ് പവാർ പക്ഷത്തിന് സുപ്രീം കോടതിയുടെ അനുമതി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ച തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിക്കെതിരായ ഹർജിയിൽ നോട്ടിസ് അയച്ചു കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. പുതിയ ചിഹ്നം അനുവദിച്ചു കിട്ടാൻ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശരദ് പവാർ പക്ഷത്തെ അനുവദിച്ചു. ഒരാഴ്ചയ്ക്കകം ഇതിൽ തീരുമാനമെടുക്കാൻ കമ്മിഷനോടും കോടതി നിർദേശിച്ചു.