ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് കേസ് : അടിതെറ്റി ബിജെപി
ന്യൂഡൽഹി ∙ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ വിധി മാത്രമല്ല, ‘ഫലം’ കൂടി സുപ്രീം കോടതി പറഞ്ഞത് ബിജെപിക്ക് കടുത്ത നടുക്കമായി. തിരഞ്ഞെടുപ്പ് റദ്ദാക്കിയാലും ‘ഇന്ത്യ’ മുന്നണി സ്ഥാനാർഥിയെ കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് അവർ കരുതിയില്ല. ഇതു തടയാൻ ബിജെപി പക്ഷം വാദിച്ചെങ്കിലും ഫലം കണ്ടില്ല. തങ്ങളുടെ കൗൺസിലർമാരെ മറുകണ്ടം ചാടിക്കാനുള്ള സാവകാശമാണ് പുതിയ തിരഞ്ഞെടുപ്പിലൂടെ ബിജെപി തേടുന്നതെന്ന് ബോധ്യപ്പെടുത്താൻ ആംആദ്മി പാർട്ടിയുടെ അഭിഭാഷകർക്ക് കഴിയുകയും ചെയ്തു. പുതിയ തിരഞ്ഞെടുപ്പ് അനുവദിച്ചാൽ കൂറുമാറ്റവും കുതിരക്കച്ചവടവും നടക്കാനുള്ള സാധ്യത കോടതി പരിഗണിച്ചുവെന്ന് വ്യക്തം.

ന്യൂഡൽഹി ∙ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ വിധി മാത്രമല്ല, ‘ഫലം’ കൂടി സുപ്രീം കോടതി പറഞ്ഞത് ബിജെപിക്ക് കടുത്ത നടുക്കമായി. തിരഞ്ഞെടുപ്പ് റദ്ദാക്കിയാലും ‘ഇന്ത്യ’ മുന്നണി സ്ഥാനാർഥിയെ കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് അവർ കരുതിയില്ല. ഇതു തടയാൻ ബിജെപി പക്ഷം വാദിച്ചെങ്കിലും ഫലം കണ്ടില്ല.
തങ്ങളുടെ കൗൺസിലർമാരെ മറുകണ്ടം ചാടിക്കാനുള്ള സാവകാശമാണ് പുതിയ തിരഞ്ഞെടുപ്പിലൂടെ ബിജെപി തേടുന്നതെന്ന് ബോധ്യപ്പെടുത്താൻ ആംആദ്മി പാർട്ടിയുടെ അഭിഭാഷകർക്ക് കഴിയുകയും ചെയ്തു. പുതിയ തിരഞ്ഞെടുപ്പ് അനുവദിച്ചാൽ കൂറുമാറ്റവും കുതിരക്കച്ചവടവും നടക്കാനുള്ള സാധ്യത കോടതി പരിഗണിച്ചുവെന്ന് വ്യക്തം. വിഷയം കോടതി പരിഗണിക്കുന്നതിന് മുൻപ് ആംആദ്മിയിലെ 3 കൗൺസിലർമാർ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. കുതിരക്കച്ചവടം എന്നു വിളിച്ചാൽ കുതിരകൾ പോലും നാണിക്കുമെന്നായിരുന്നു ആം ആദ്മി പാർട്ടിക്കായി ഹാജരായ അഭിഷേക് മനു സിങ്‌വി കോടതിയിൽ പറഞ്ഞത്.
ഇന്നലെ കോടതിയിൽ നടന്നത്:
∙ ചീഫ് ജസ്റ്റിസ്: ബാലറ്റ് പേപ്പറുകളും വിഡിയോ ദൃശ്യവുമായി ചണ്ഡിഗഡിൽനിന്ന് ഉദ്യോഗസ്ഥൻ എത്തിയോ?
(ഇതു നിർദേശിച്ചാണ് കേസ് ഇന്നലെ പരിഗണിക്കാനായി മാറ്റിയത്). ഉദ്യോഗസ്ഥനു മുന്നോട്ട് വരാം. ഞങ്ങൾക്ക് 8 ബാലറ്റ് പേപ്പറുകളും കാണണം.
(ചെറിയൊരു പെട്ടിയിൽ എത്തിച്ച ബാലറ്റ് പേപ്പറുകൾ കോർട്ട് മാസ്റ്റർ വഴി ബെഞ്ചിന് കൈമാറുന്നു, ഇതു ബെഞ്ച് പരിശോധിക്കുന്നു.)
∙ കോടതി: 2 സ്ഥാനാർഥികളല്ലേ? കുൽദീപ് കുമാറും (എഎപി) മനോജ് സൊൻകറും (ബിജെപി).
∙ ആം ആദ്മി പാർട്ടി: 2 സ്ഥാനാർഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
∙ ചീഫ് ജസ്റ്റിസ് (ബാലറ്റ് പേപ്പറുകൾ അഭിഭാഷകർക്കു നേരെ ഉയർത്തിപ്പിടിച്ച ശേഷം): അസാധുവാക്കിയ 8 ബാലറ്റുകളിലും ‘ഇന്ത്യ’ സഖ്യം സ്ഥാനാർഥിക്കാണ് വോട്ട്. വിഡിയോയിൽ കണ്ടതു പോലെ ബാലറ്റുകളിൽ ഒരു വര വരയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.
∙ചീഫ് ജസ്റ്റിസ് (ബിജെപി നേതാവും വരണാധികാരിയുമായിരുന്ന അനിൽ മസിയോട്): ബാലറ്റുകൾ അസാധുവായതു കൊണ്ടാണ് വരച്ചു മാറ്റിവച്ചതെന്നാണ് പറഞ്ഞത്. ഇതിൽ എവിടെയാണ് അസാധുവായ ബാലറ്റുകൾ.
(ആവശ്യമെങ്കിൽ അഭിഭാഷകർക്കു പരിശോധിക്കാമെന്നു കോടതി പറഞ്ഞു. തനിക്കു പരിശോധിക്കണമെന്നു മസിയുടെ അഭിഭാഷകൻ മുകുൾ റോഹത്ഗി പറഞ്ഞു. തുടർന്ന് മസിയെ അടുത്തു വിളിച്ചു ബാലറ്റുകൾ ഓരോന്നായി പരിശോധിച്ചു. ആംആദ്മി പാർട്ടിക്കായി ഹാജരായ അഭിഭാഷകരും ബാലറ്റ് പരിശോധിച്ചു).
∙ആംആദ്മി പാർട്ടി: വരണാധികാരി വരയിട്ടുവെന്നതു കൊണ്ടും ഈ ബാലറ്റുകൾ അസാധുവല്ല. പേന കൊണ്ടുള്ള ചെറിയൊരു വര മാത്രമാണിത്. ക്യാമറയിൽ നോക്കിക്കൊണ്ട് ഇതൊക്കെ ചെയ്യാൻ അനിൽ മസി ധൈര്യപ്പെട്ടു. കോടതിയെ അദ്ദേഹം തെറ്റിദ്ധരിപ്പിച്ചു.
∙റോഹത്ഗി (അനിൽ മസിക്കായി): അവിടെ ആകെ ബഹളമായിരുന്നു. ക്യാമറ പ്രവർത്തിക്കുന്നുണ്ടോ എന്നാണ് മസി നോക്കിയത്.
∙കോടതി: ഈ 8 വോട്ടുകളും സാധുവായി കണക്കാക്കി ഫലം പ്രഖ്യാപിക്കാൻ ഞങ്ങൾ നിർദേശിക്കും.
∙റോഹത്ഗി: അതിൽ എനിക്കു പ്രശ്നമില്ല.
(വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും കോടതി പരിശോധിക്കുന്നു)
∙ചീഫ് ജസ്റ്റിസ്: വിഡിയോ സ്ക്രീൻ വഴി അഭിഭാഷകർക്ക് കൂടി കാണിച്ചുകൊടുക്കു. അൽപം വിനോദം എല്ലാവർക്കും നല്ലതാണ്.
(നീണ്ടുപോയതോടെ പ്രസക്തഭാഗങ്ങൾ മാത്രമിടാൻ സോളിസിറ്റർ ജനറൽ ആവശ്യപ്പെടുന്നു. ഹർജിക്കാർ ഇതു കുറിച്ചു നൽകിയിട്ടുണ്ടെന്നും അല്ലെങ്കിൽ വൈകുവോളം ഇരിക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നാലെ പ്രസക്തഭാഗങ്ങൾ ഇടുന്നു. കൗൺസിലർമാരുടെയും വരണാധികാരിയുടെയും തർക്കവും കമന്റുകളും കേട്ട് ചീഫ് ജസ്റ്റിസ് അടക്കം ചിരിക്കുന്നു.)
∙റോഹത്ഗി: അനിൽ മസി ഫലം പ്രഖ്യാപിക്കുമ്പോൾ കൗൺസിലർമാർ ബാലറ്റ് പേപ്പറുകൾ പിടിച്ചുവാങ്ങുകയായിരുന്നു.
(ബെഞ്ചിലംഗമായിരുന്ന ജസ്റ്റിസ് ജെ.ബി.പർദിവാല ഇടപെടുന്നു)
∙ പർദിവാല: ബാലറ്റിൽ വരച്ച കാര്യം ഇന്നലെ തന്നെ അനിൽ മസി സമ്മതിച്ചതാണ്. ഫലപ്രഖ്യാപനത്തിനു ശേഷമാണ് ബഹളമുണ്ടായതെന്ന കാര്യം വിഡിയോയിലും വ്യക്തമാണ്. എന്തിനാണ് ബാലറ്റിൽ വരച്ചത്. ?
∙റോഹത്ഗി: ചില ബാലറ്റുകൾ അസാധുവെന്നത് അദ്ദേഹത്തിന്റെ ബോധ്യമാണ്. ശരിയാകാം, തെറ്റാകാം. അയാളെ കള്ളനെ പോലെ കരുതുന്നതു ശരിയല്ല. അയാളുടെ വിലയിരുത്തൽ അങ്ങനെയാണ്.
∙ആംആദ്മി: അതൊരു സാങ്കൽപിക വിലയിരുത്തലാണ്.
(എതിർകക്ഷിയും ബിജെപി സ്ഥാനാർഥിയുമായിരുന്ന മനോജ് സൊൻകറുടെ പ്രതികരണം കോടതി തേടുന്നു. അഭിഭാഷകനായ മനീന്ദർ സിങ്ങാണ് ബിജെപി സ്ഥാനാർഥിക്കായി ഹാജരായത്)
∙ബിജെപി: മേയർ പദവിയിൽ ഒഴിവുവന്നാൽ പുതിയ തിരഞ്ഞെടുപ്പു നടത്തുകയെന്നതാണ് നിയമം. ആം ആദ്മി നൽകിയ ഹർജിയിലെ പ്രധാന ആവശ്യവും പുതിയ തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ്. നേരത്തേ നടന്ന തിരഞ്ഞെടുപ്പു കോടതി റദ്ദാക്കിയാലും പുതിയ തിരഞ്ഞെടുപ്പാണ് നിയമത്തിൽ പറയുന്നത്.
∙ആം ആദ്മി: പുതിയ തിരഞ്ഞെടുപ്പ് എന്ന വ്യവസ്ഥ ബാധകമാകണമെങ്കിൽ സാധുവായൊരു തിരഞ്ഞെടുപ്പ് നേരത്തേ നടന്നിരിക്കണം. അതുണ്ടായിട്ടില്ല. പുതിയ തിരഞ്ഞെടുപ്പിനു സമയം തേടുന്നത് ആളുകളെ മറുകണ്ടം ചാടിക്കാനുള്ള സാവകാശത്തിനു വേണ്ടിയാണ്. തിരഞ്ഞെടുപ്പിൽ കുഴപ്പമുണ്ടെന്ന് കണ്ടാൽ കോടതിക്ക് ഇടപെടാവുന്നതേയുള്ളു.
∙ബിജെപി: വിജയിയായി പ്രഖ്യാപിക്കണമെന്നല്ല ഹർജിക്കാരുടെ ആവശ്യം. അതംഗീകരിക്കരുത്.
ഇവയോടു പ്രതികരിക്കാനോ വിശദീകരണം കേൾക്കാനോ നിൽക്കാതെ ചീഫ് ജസ്റ്റിസ് വാക്കാൽ വിധി പറയുന്നു.
∙ ബിജെപി ഗൂഢാലോചനയിലെ മരപ്പാവ മാത്രമാണ് വരണാധികാരി അനിൽ മസി. ഇതിനു പിന്നിലെ മുഖം നരേന്ദ്ര മോദിയുടേതാണ്. - രാഹുൽ ഗാന്ധി
∙ സത്യത്തെ ബുദ്ധിമുട്ടിക്കാൻ കഴിഞ്ഞേക്കും, പരാജയപ്പെടുത്താനാകില്ല. - അരവിന്ദ് കേജ്‍രിവാൾ