കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വസതിയിൽ റെയ്ഡ്
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ ഡൽഹിയിലെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റു നാലിടങ്ങളിലും റെയ്ഡ് നടത്തി. മൊത്തം 30 ഇടങ്ങളിൽ റെയ്ഡ് നടന്നു. കർഷക പ്രക്ഷോഭം, പുൽവാമ ഭീകരാക്രമണം എന്നിവയുമായി ബന്ധപ്പെട്ട് മാലിക് മുൻപ് കേന്ദ്ര സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ ആശുപത്രിയിലായിരിക്കെ ‘ഏകാധിപതി’ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് വീട്ടിൽ റെയ്ഡ് നടത്തുകയാണെന്നും ഇതൊന്നും കണ്ടു ഭയക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ചെനാബ് നദിയിലെ കീരു ജലവൈദ്യുത പദ്ധതിക്കായി സ്വകാര്യ കമ്പനിക്ക് 2200 കോടി രൂപയുടെ കരാർ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ മാലിക് ജമ്മു കശ്മീർ ഗവർണറായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർ തനിക്കു 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായി അദ്ദേഹം മുൻപ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു സിബിഐ കേസെടുത്തത്. പദ്ധതിയുടെ നടത്തിപ്പുകാരായ ചെനാബ് വാലി പവർ പ്രോജക്ട് കമ്പനിയിലെ ഉന്നതരുമായി മാലിക്കിനു ബന്ധമുണ്ടെന്നാണു സിബിഐയുടെ നിഗമനം. കമ്പനി മുൻ ചെയർമാൻ നവീൻ കുമാർ ചൗധരിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തി.