ദ്വാരകയിൽ പ്രധാനമന്ത്രിയുടെ സ്കൂബ ഡൈവിങ്
ദ്വാരക ∙ ഗുജറാത്തിലെ ദ്വാരകയ്ക്കു സമീപം പഞ്ച്കുയി ബീച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്കൂബ ഡൈവിങ് നടത്തി. ബീച്ചിനോടു ചേർന്ന്, കടലിന് അടിയിലായി പ്രാചീന ദ്വാരക നഗരത്തിന്റെ അവശേഷിപ്പുകളുണ്ട്. സ്കൂബ ഡൈവിങ് നടത്തി ഇതു കാണാൻ ഒട്ടേറെപ്പേർ എത്താറുണ്ട്.

ബെയ്ത് ദ്വാരക ദ്വീപിനെയും ഓഖ നഗരത്തെയും ബന്ധിപ്പിക്കുന്ന, രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലമായ സുദർശൻ സേതുവിന്റെ ഉദ്ഘാടനത്തിനായി ദ്വാരകയിൽ എത്തിയതായിരുന്നു അദ്ദേഹം.
വെള്ളത്തിന്റെ അടിത്തട്ടിലുള്ള ദ്വാരക നഗരത്തിൽ പ്രാർഥിക്കാൻ സാധിച്ചതു ദൈവികമായ അനുഭവമായിരുന്നുവെന്നു പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ‘പ്രാചീന കാലത്തെ ആത്മീയ വലയത്തിൽ ഉൾച്ചേർന്നതായി എനിക്ക് അനുഭവപ്പെട്ടു. നിങ്ങൾക്കെല്ലാവർക്കും ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ടാകട്ടെ’ – മോദി പറഞ്ഞു
‘മൻ കീ ബാത്’ നിർത്തിവച്ചു
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്തു തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കീ ബാത്’ 3 മാസത്തേക്കു നിർത്തിവയ്ക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം അടുത്ത മാസം പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണിത്. രണ്ടാം മോദി സർക്കാർ കാലഘട്ടത്തിലെ അവസാന മൻ കീ ബാത് പ്രഭാഷണമായിരുന്നു ഇന്നലത്തെ 110–ാം എപ്പിസോഡ്.