കാഴ്ചയുടെ മായാദർപ്പണം; സത്യജിത് റേ, ഋത്വിക് ഘട്ടക്ക്, മൃണാൾ സെൻ ശ്രേണിയിലെ അവസാന പേരുകാരൻ
ആഖ്യാനത്തിന്റെ കരുത്തിൽ വിശ്വസിച്ചിരുന്ന ചലച്ചിത്രകാരനായിരുന്നു കുമാർ ശഹാനി. കാലത്തെ രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ സിനിമകൾ ചലച്ചിത്രകല പഠിക്കുന്നവർക്ക് അവഗണിച്ചു കടന്നുപോകാനാകില്ല. ഋത്വിക് ഘട്ടക്ക് എന്ന ചലച്ചിത്ര പ്രതിഭയുടെ സ്വാധീനം സിനിമയെക്കുറിച്ച് സ്വതന്ത്രമായ വീക്ഷണങ്ങൾ സ്വരൂപിക്കാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

∙ആഖ്യാനത്തിന്റെ കരുത്തിൽ വിശ്വസിച്ചിരുന്ന ചലച്ചിത്രകാരനായിരുന്നു കുമാർ ശഹാനി. കാലത്തെ രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ സിനിമകൾ ചലച്ചിത്രകല പഠിക്കുന്നവർക്ക് അവഗണിച്ചു കടന്നുപോകാനാകില്ല. ഋത്വിക് ഘട്ടക്ക് എന്ന ചലച്ചിത്ര പ്രതിഭയുടെ സ്വാധീനം സിനിമയെക്കുറിച്ച് സ്വതന്ത്രമായ വീക്ഷണങ്ങൾ സ്വരൂപിക്കാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
പുണെയിൽനിന്ന് അറുപതുകളുടെ ഒടുവിലാണ് അദ്ദേഹം പഠിച്ചിറങ്ങുന്നത്. തുടർന്നാണ് 1972ൽ ‘മായാ ദർപൺ’ ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ എടുത്തു പറയേണ്ട സംവിധായകരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. സത്യജിത് റേയും ഋത്വിക് ഘട്ടക്കും മൃണാൾ സെന്നും അടങ്ങുന്ന ശ്രേണിയിലെ അവസാന പേരുകാരനായി കുമാർ ശഹാനിയെ കാണാം. നിർഭാഗ്യവശാൽ അദ്ദേഹത്തിന് ഒരു ശിഷ്യപരമ്പര ഉണ്ടാക്കാൻ സാധിച്ചില്ല.
കാലത്തെ തന്റെ കലയിലേക്ക് സന്നിവേശിപ്പിച്ച സംവിധായകനായിരുന്നു കുമാർ ശഹാനി. ഫിലോസഫിയും സൈക്കോളജിയും അദ്ദേഹത്തിന്റെ സിനിമകളിൽ ചർച്ച ചെയ്യുന്ന വിഷയമായി കടന്നുവന്നു. പ്രേക്ഷകർക്ക് ഇത്തരം വിഷയങ്ങൾ മനസ്സിലാക്കാനാവില്ലെന്ന പൊതുബോധത്തിന് എക്കാലവും എതിരായിരുന്നു അദ്ദേഹം. സംഗീതം, നൃത്തം എന്നിവയിലെ അഗാധമായ അറിവും സിനിമയിൽ സന്നിവേശിപ്പിച്ചു. മായാ ദർപൺ, ഖയാൽ ഗാഥ, തരംഗ് പോലെയുള്ള ചിത്രങ്ങൾ പ്രതിഭയെ അടയാളപ്പെടുത്തുന്നതാണ്. രബീന്ദ്രനാഥ ടഗോറിന്റെ ചാർ അധ്യായ് എന്ന കൃതിയെ അടിസ്ഥാനമാക്കിയും അദ്ദേഹമൊരു സിനിമ ചെയ്തു. അധ്യാപകൻ, എഴുത്തുകാരൻ എന്ന നിലകളിലും അസാധാരണ മികവു പുലർത്തി. പൊതു പ്രേക്ഷകസ്വഭാവം മികച്ചത് എന്നു വിലയിരുത്തിയ ചിത്രങ്ങളെ അദ്ദേഹം അതേ രീതിയിൽ സ്വീകരിച്ചിരുന്നില്ല. എന്തിനെയും തന്റെ അളവുകോലുകൾ വച്ചുകൊണ്ടു മാത്രമാണ് അദ്ദേഹം വിലയിരുത്തിയത്.
‘സർപ്പം’ ഇഴഞ്ഞുനീങ്ങി, പണമില്ലാതെ മുടങ്ങി
കേരളത്തോടും മലയാള സിനിമയോടും സവിശേഷസ്നേഹം കാത്തുസൂക്ഷിച്ചിരുന്ന കുമാർ ശഹാനിക്കു നടക്കാതെ പോയ വലിയൊരു ചലച്ചിത്ര സ്വപ്നമുണ്ടായിരുന്നു: സർപ്പം. പ്രിയ സുഹൃത്ത് ജോൺ ഏബ്രഹാം വഴി പരിചയപ്പെട്ട എഴുത്തുകാരൻ എം.ഗോവിന്ദന്റെ ചെറുകഥ ആധാരമാക്കി 1980കളിൽത്തന്നെ തിരക്കഥയെഴുതി പലവട്ടം പുതുക്കി. പണമില്ലാത്തതിനാൽ എങ്ങുമെത്താതെ മുന്നോട്ടുപോയി. മോഹൻലാലിനെയാണു നായകനായി ശഹാനി മനസ്സിൽ കണ്ടത്.
പൊതുജനപങ്കാളിത്തത്തോടെ സിനിമറ്റോഗ്രഫ് കേരള എന്ന നിർമാണ സംരംഭത്തിനും തുടക്കമിട്ടിരുന്നു.