മമതയെ അനുനയിപ്പിക്കാൻ പവാറും കേജ്രിവാളും
ന്യൂഡൽഹി ∙ ബംഗാളിൽ കോൺഗ്രസുമായി കൈകോർക്കാൻ വിസമ്മതിച്ച് ‘ഇന്ത്യ’ മുന്നണിയിൽനിന്ന് അകലം പാലിക്കുന്ന മുഖ്യമന്ത്രി മമത ബാനർജിയെ അനുനയിപ്പിക്കാൻ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ രംഗത്തിറങ്ങിയേക്കും. ശരദ് പവാർ, അരവിന്ദ് കേജ്‌രിവാൾ, അഖിലേഷ് യാദവ് എന്നിവർ മമതയുമായി സംസാരിച്ചേക്കും.

ബംഗാളിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാകാൻ മമത തയാറായില്ലെങ്കിൽ അസം, മേഘാലയ എന്നിവിടങ്ങളിലും തൃണമൂൽ സ്ഥാനാർഥികളെ രംഗത്തിറക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഈ 3 സംസ്ഥാനങ്ങളിലും മുന്നണിയിലെ കക്ഷികൾ പരസ്പരം മത്സരിക്കേണ്ടി വരും.
മുന്നണിക്കുള്ളിൽ ഐക്യം നിലനിർത്തുന്നതിന്റെ ഭാഗമായി യുപിയിലെ ചന്ദൗലി സീറ്റ് തൃണമൂലിനു സമാജ്‌വാദി പാർട്ടി (എസ്പി) നൽകിയേക്കും. കോൺഗ്രസുമായി കഴിഞ്ഞ ദിവസം നടത്തിയ സീറ്റ് വിഭജനത്തിൽ എസ്പിക്കു ലഭിച്ച മണ്ഡലമാണിത്. യുപി മുൻ മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ ചെറുമകൻ രാജേഷ്പതി ത്രിപാഠി ഇവിടെ സ്ഥാനാർഥിയാകുമെന്നാണു വിവരം. ഇദ്ദേഹം 2021ൽ തൃണമൂലിൽ ചേർന്നിരുന്നു.