ശിക്ഷ റദ്ദാക്കാനാവില്ല; ആസാറാം ബാപ്പുവിന്റെ ഹർജി തള്ളി
ന്യൂഡൽഹി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ശിക്ഷ ആരോഗ്യസ്ഥിതി പരിഗണിച്ചു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ സന്യാസി ആസാറാം ബാപ്പു നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ആയുർവേദ ചികിത്സ തേടണമെന്നു വ്യക്തമാക്കി ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകാൻ കോടതി അനുമതി നൽകി. ഇത് എത്രയും വേഗം പരിഗണിച്ചു തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. രാജസ്ഥാനിലെ ആശ്രമത്തിൽ 2013ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നതാണ് കേസ്. ഇതിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട ആസാറാം ബാപ്പുവിനെ സൂറത്ത് സ്വദേശിനിയുടെ പീഡനപരാതിയിലും ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ന്യൂഡൽഹി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ശിക്ഷ ആരോഗ്യസ്ഥിതി പരിഗണിച്ചു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ സന്യാസി ആസാറാം ബാപ്പു നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ആയുർവേദ ചികിത്സ തേടണമെന്നു വ്യക്തമാക്കി ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകാൻ കോടതി അനുമതി നൽകി. ഇത് എത്രയും വേഗം പരിഗണിച്ചു തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.
രാജസ്ഥാനിലെ ആശ്രമത്തിൽ 2013ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നതാണ് കേസ്. ഇതിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട ആസാറാം ബാപ്പുവിനെ സൂറത്ത് സ്വദേശിനിയുടെ പീഡനപരാതിയിലും ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു.