ബെംഗളൂരു സ്ഫോടനക്കേസിൽ ഐഎസ് കേസ് പ്രതികളെ ചോദ്യംചെയ്ത് എൻഐഎ; കേരളത്തിലും അന്വേഷണം
ബെംഗളൂരു ∙ ഹോട്ടൽ സ്ഫോടനക്കേസിൽ, തീവ്രവാദ ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ 2 പേരെ ബെള്ളാരി സെൻട്രൽ ജയിലിൽ നിന്നു കസ്റ്റഡിയിലെടുത്ത എൻഐഎ ചോദ്യംചെയ്യുന്നു. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്കു 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്റർ എൻഐഎ കേരളത്തിലും വ്യാപകമായി

ബെംഗളൂരു ∙ ഹോട്ടൽ സ്ഫോടനക്കേസിൽ, തീവ്രവാദ ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ 2 പേരെ ബെള്ളാരി സെൻട്രൽ ജയിലിൽ നിന്നു കസ്റ്റഡിയിലെടുത്ത എൻഐഎ ചോദ്യംചെയ്യുന്നു. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്കു 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്റർ എൻഐഎ കേരളത്തിലും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 080–29510900, 8904241100 എന്നീ ഫോൺ നമ്പറുകളിലോ, info.blr.nia@gov.in എന്ന ഇ–മെയിലിലോ വിവരം അറിയിക്കണം. കേരളത്തിലെ എൻഐഎ ഓഫിസിലും വിവരം നൽകാം. സ്ഫോടനത്തിനു ശേഷം പ്രതി കേരളത്തിലേക്കു കടന്നതായുള്ള സംശയത്തെ തുടർന്നാണിത്.
സ്ഫോടനത്തിനു ശേഷം അടച്ചിട്ടിരുന്ന കഫെ ഇന്നലെ വീണ്ടും തുറന്നു. മെറ്റൽ ഡിറ്റക്ടറുകളും കൂടുതൽ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.