3500 കോടിയുടെ ലഹരി: മുൻ ഡിഎംകെ നേതാവ് ജയ്പുരിൽ അറസ്റ്റിൽ
ചെന്നൈ ∙ രാജ്യാന്തരതലത്തിൽ 3500 കോടി രൂപയുടെ രാസലഹരി വിൽപന നടത്തിയെന്ന കേസിലെ മുഖ്യപ്രതിയായ മുൻ ഡിഎംകെ നേതാവ് ജാഫർ സാദിഖിനെ ജയ്പുരിൽനിന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. സിനിമാ നിർമാതാവ് കൂടിയായ ഇയാൾ ജയ്പുരിലെ ഹോട്ടലിൽ ആഴ്ചകളായി ഒളിവിൽ കഴിയുകയായിരുന്നു. 3 വർഷത്തിനിടെ 45 തവണയായി 3500 കോടിയുടെ രാസലഹരി വിദേശത്തേക്കു കയറ്റി അയച്ചെന്നു സമ്മതിച്ചതായി എൻസിബി അറിയിച്ചു. ഓസ്ട്രേലിയ, ന്യൂസീലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്നു രാസലഹരി എത്തിക്കുന്ന സംഘത്തിന്റെ തലവനായിരുന്നു. ഹെൽത്ത് മിക്‌സ് പൗഡർ, ഉണങ്ങിയ തേങ്ങ തുടങ്ങിയവയിൽ ഒളിപ്പിച്ചായിരുന്നു കടത്ത്.

ചെന്നൈ ∙ രാജ്യാന്തരതലത്തിൽ 3500 കോടി രൂപയുടെ രാസലഹരി വിൽപന നടത്തിയെന്ന കേസിലെ മുഖ്യപ്രതിയായ മുൻ ഡിഎംകെ നേതാവ് ജാഫർ സാദിഖിനെ ജയ്പുരിൽനിന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. സിനിമാ നിർമാതാവ് കൂടിയായ ഇയാൾ ജയ്പുരിലെ ഹോട്ടലിൽ ആഴ്ചകളായി ഒളിവിൽ കഴിയുകയായിരുന്നു.
3 വർഷത്തിനിടെ 45 തവണയായി 3500 കോടിയുടെ രാസലഹരി വിദേശത്തേക്കു കയറ്റി അയച്ചെന്നു സമ്മതിച്ചതായി എൻസിബി അറിയിച്ചു. ഓസ്ട്രേലിയ, ന്യൂസീലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്നു രാസലഹരി എത്തിക്കുന്ന സംഘത്തിന്റെ തലവനായിരുന്നു. ഹെൽത്ത് മിക്‌സ് പൗഡർ, ഉണങ്ങിയ തേങ്ങ തുടങ്ങിയവയിൽ ഒളിപ്പിച്ചായിരുന്നു കടത്ത്.
ഇങ്ങനെ സമ്പാദിച്ച പണം സിനിമയിലും നിർമാണമേഖലയിലും ഹോട്ടൽ വ്യവസായത്തിലും നിക്ഷേപിച്ചതായി സമ്മതിച്ചെന്ന് എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിങ് പറഞ്ഞു. ഡിഎംകെ ചെന്നൈ വെസ്റ്റ് ഡപ്യൂട്ടി ഓർഗനൈസർ (എൻആർഐ വിങ്) ആയിരുന്ന ജാഫർ 5 തമിഴ് സിനിമകൾ നിർമിച്ചിട്ടുണ്ട്. ബോളിവുഡിലും നിക്ഷേപം നടത്തിയെന്നാണ് സൂചന. രാഷ്ട്രീയ പാർട്ടികൾക്കു പണം നൽകിയോ എന്നും അന്വേഷിക്കുന്നു. ഡൽഹിയിലെ എൻസിബി ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. ലഹരിക്കേസിനെ തുടർന്നാണു ജാഫറിനെ ഏതാനും ദിവസം മുൻപ് ഡിഎംകെ പുറത്താക്കിയത്. 2019ൽ മുംബൈ കസ്റ്റംസ് ഇയാൾക്കെതിരെ കള്ളക്കടത്തിനു കേസെടുത്തിരുന്നു.