നിയമനിർമാണത്തിന് 4 ദിവസം; ചട്ടമുണ്ടാക്കാൻ 4 വർഷം
ന്യൂഡൽഹി ∙ 2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും ഒഴിവാക്കി 4 മാസം കഴിഞ്ഞാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വമെന്ന വിവാദ വിഷയവുമായി കേന്ദ്ര സർക്കാർ പാർലമെന്റിലെത്തിയത്. ആ വർഷം ഡിസംബർ 9ന് ലോക്സഭയിലും 11ന് രാജ്യസഭയിലും പൗരത്വ ഭേദഗതി നിയമ ബിൽ പാസായി; 12ന് രാഷ്ട്രപതി അംഗീകാരവും നൽകി. വെറും 4 ദിവസംകൊണ്ട് നിയമനിർമാണ നടപടികൾ പൂർത്തിയായി. എന്നാൽ, പുതിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ വീണ്ടും 4 വർഷത്തിലേറെയെടുത്തു. എന്തുകൊണ്ടാണ് ചട്ടങ്ങൾ വൈകുന്നതെന്നു ചോദിച്ചപ്പോഴൊക്കെ, ഉടനെയുണ്ടാകുമെന്ന് സർക്കാർ മറുപടി നൽകി. ചട്ടങ്ങൾ പരിശോധിക്കുന്ന, രാജ്യസഭയുടെയും ലോക്സഭയുടെയും സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതികളിൽനിന്ന് സർക്കാർ ഒട്ടേറെത്തവണ സമയം നീട്ടിവാങ്ങി.

ന്യൂഡൽഹി ∙ 2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും ഒഴിവാക്കി 4 മാസം കഴിഞ്ഞാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വമെന്ന വിവാദ വിഷയവുമായി കേന്ദ്ര സർക്കാർ പാർലമെന്റിലെത്തിയത്. ആ വർഷം ഡിസംബർ 9ന് ലോക്സഭയിലും 11ന് രാജ്യസഭയിലും പൗരത്വ ഭേദഗതി നിയമ ബിൽ പാസായി; 12ന് രാഷ്ട്രപതി അംഗീകാരവും നൽകി.
വെറും 4 ദിവസംകൊണ്ട് നിയമനിർമാണ നടപടികൾ പൂർത്തിയായി. എന്നാൽ, പുതിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ വീണ്ടും 4 വർഷത്തിലേറെയെടുത്തു. എന്തുകൊണ്ടാണ് ചട്ടങ്ങൾ വൈകുന്നതെന്നു ചോദിച്ചപ്പോഴൊക്കെ, ഉടനെയുണ്ടാകുമെന്ന് സർക്കാർ മറുപടി നൽകി. ചട്ടങ്ങൾ പരിശോധിക്കുന്ന, രാജ്യസഭയുടെയും ലോക്സഭയുടെയും സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതികളിൽനിന്ന് സർക്കാർ ഒട്ടേറെത്തവണ സമയം നീട്ടിവാങ്ങി.
ഇന്നലെ പുറത്തിറക്കിയ ചട്ടങ്ങളുടെ വിജ്ഞാപനം ആകെ 39 പേജാണ്. അതിൽ 5 പേജിൽ ചട്ടങ്ങളും ബാക്കി പൗരത്വ അപേക്ഷയ്ക്കുള്ള മാതൃകാ ഫോമുകളാണ്. രണ്ടാം മോദി സർക്കാർ അധികാരമേറ്റ് മാസങ്ങൾക്കകം പൗരത്വ ഭേദഗതി നിയമ ബിൽ കൊണ്ടുവന്നവർക്ക് 39 പേജ് രേഖയുണ്ടാക്കാൻ 4 വർഷം വേണ്ടിവന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപു ചട്ടങ്ങൾ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ ഏതാനും ആഴ്ചകൾ മുൻപേ പറഞ്ഞിരുന്നു.
1955ലെ പൗരത്വ നിയമമാണ് 2019ൽ ഭേദഗതി ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ. എന്നാൽ, 3 അയൽരാജ്യങ്ങളിൽനിന്നുള്ള 6 മതക്കാർക്ക് പൗരത്വം നൽകാൻ 2016ൽ തന്നെ നടപടിയെടുത്തിട്ടുണ്ടെന്ന് 2021ൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. 6 മതക്കാർക്കു പൗരത്വം അനുവദിക്കാൻ അധികാരം പ്രയോഗിക്കുന്നത് നേരത്തേ തുടങ്ങിയെങ്കിൽ, ഒരു മതത്തിൽനിന്നുള്ളവരെ ഒഴിവാക്കുന്നതിന് നിയമത്തിലൂടെ തന്നെ വ്യവസ്ഥ ചെയ്തുവെന്നാണ് സർക്കാർ വൃത്തങ്ങൾ ഇതെക്കുറിച്ചു പിന്നീടു വിശദീകരിച്ചത്.