അസമിലെ പ്രതിഷേധം: സാഹചര്യം വ്യത്യസ്തം
ഗുവാഹത്തി ∙ ബംഗ്ലദേശിൽനിന്നെത്തിയ ഹിന്ദുക്കൾക്കു പൗരത്വം നൽകുന്നതിലെ എതിർപ്പു മൂലമാണ് അസമിൽ ആസു ഉൾപ്പെടെയുള്ള സംഘടനകൾ പ്രക്ഷോഭരംഗത്തെത്തിയിരിക്കുന്നത്. അനധികൃതമായി സംസ്ഥാനത്തു കുടിയേറിയവർക്ക് സിഎഎയുടെ മറവിൽ പൗരത്വം ലഭിക്കുമെന്നാണ് ഇവരുടെ വാദം.

ഗുവാഹത്തി ∙ ബംഗ്ലദേശിൽനിന്നെത്തിയ ഹിന്ദുക്കൾക്കു പൗരത്വം നൽകുന്നതിലെ എതിർപ്പു മൂലമാണ് അസമിൽ ആസു ഉൾപ്പെടെയുള്ള സംഘടനകൾ പ്രക്ഷോഭരംഗത്തെത്തിയിരിക്കുന്നത്. അനധികൃതമായി സംസ്ഥാനത്തു കുടിയേറിയവർക്ക് സിഎഎയുടെ മറവിൽ പൗരത്വം ലഭിക്കുമെന്നാണ് ഇവരുടെ വാദം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉയരുന്ന എതിർപ്പിൽനിന്നു വ്യത്യസ്തമാണിത്.
2019 ൽ നിയമം കൊണ്ടുവന്നപ്പോഴും കലാപസമാന സാഹചര്യമുണ്ടാകുകയും പൊലീസ് നടപടിയിൽ 5 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ദേശീയ പൗര റജിസ്റ്ററിൽ (എൻആർസി) ഉൾപ്പെടാത്ത ആർക്കെങ്കിലും സിഎഎ പ്രകാരം പൗരത്വം ലഭിച്ചാൽ ആദ്യം സ്ഥാനമൊഴിയുക താനായിരിക്കുമെന്നു പ്രഖ്യാപിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.