ന്യൂഡൽഹി ∙ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ചാലും ഒരു കമ്പനി വാങ്ങിയ നിശ്ചിത ബോണ്ട് ഏതു പാർട്ടിയാണ് പണമാക്കിയതെന്നു കണ്ടെത്താൻ കഴിഞ്ഞേക്കില്ല. വ്യാജ ബോണ്ടുകൾ തടയാനായി സുരക്ഷാമുൻകരുതലെന്ന നിലയിൽ ഓരോ ബോണ്ടിനും സീരിയൽ നമ്പറുണ്ട്. ഇവ അൾട്രാവയലറ്റ് വെളിച്ചത്തിലേ കാണാനാകൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ചാലും ഒരു കമ്പനി വാങ്ങിയ നിശ്ചിത ബോണ്ട് ഏതു പാർട്ടിയാണ് പണമാക്കിയതെന്നു കണ്ടെത്താൻ കഴിഞ്ഞേക്കില്ല. വ്യാജ ബോണ്ടുകൾ തടയാനായി സുരക്ഷാമുൻകരുതലെന്ന നിലയിൽ ഓരോ ബോണ്ടിനും സീരിയൽ നമ്പറുണ്ട്. ഇവ അൾട്രാവയലറ്റ് വെളിച്ചത്തിലേ കാണാനാകൂ. എന്നാൽ, എസ്ബിഐ ഈ സീരിയൽ നമ്പരുകൾ അതതു വ്യക്തിയുടെ/കമ്പനിയുടെ പേരിൽ രേഖപ്പെടുത്താറില്ലെന്നു മുൻ ധന സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വ്യക്തമാക്കിയിരുന്നു. ബോണ്ട് വാങ്ങിയയാളെ കണ്ടെത്താൻ ഈ നമ്പർ ഉപയോഗിക്കാനാവില്ലെന്നു സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

Read Also: പാർട്ടികൾ ‌പണമാക്കിയത് 22,030 ഇലക്ടറൽ ബോണ്ടുകൾ; 2019 ഏപ്രിൽ മുതൽ വിറ്റത് ആകെ 22,217 ബോണ്ടുകൾ

ADVERTISEMENT

അങ്ങനെയെങ്കിൽ, എസ്ബിഐ നൽകിയിരിക്കുന്ന പട്ടികയിൽ ബോണ്ടുകളുടെ സീരിയൽ നമ്പറുണ്ടാകില്ല. സുപ്രീം കോടതി ഇതു ചോദിച്ചിട്ടുമില്ല. സീരിയൽ നമ്പറുണ്ടെങ്കിൽ ഒരു കമ്പനി വാങ്ങിയ നിശ്ചിത ബോണ്ട് ഏതു പാർട്ടിയാണ് പണമാക്കി മാറ്റിയതെന്നു 2 ലിസ്റ്റുകളും താരതമ്യം ചെയ്ത് കണ്ടെത്താമായിരുന്നു. പല കമ്പനികളും ഉപകമ്പനികളുടെ പേരിലാകാം ബോണ്ടുകൾ വാങ്ങിയതെന്ന പ്രശ്നവുമുണ്ട്. എങ്കിലും തീയതിയും മറ്റു സൂചനകളും വച്ച് ചില സംഭാവനകൾ ഏതു പാർട്ടിക്കാണു ലഭിച്ചതെന്നു മനസ്സിലാക്കാൻ കഴിഞ്ഞേക്കും. 

English Summary:

Electoral bond given to whom? May not be found