വീട്ടിൽ വീണ് മമതയ്ക്കു പരുക്ക്; തള്ളിയിട്ടെന്ന് ആരോപണം
കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു വീടിനുള്ളിൽ തെന്നിവീണു നെറ്റിയിൽ പരുക്കേറ്റു. പിന്നിൽനിന്ന് ആരോ തള്ളിയതാണെന്നു തോന്നിയതായി മമത പറഞ്ഞെന്ന് ഡോക്ടർമാർ അറിയിച്ചത് ചർച്ചയ്ക്കിടയാക്കി. മമതയുടെ സഹോദരഭാര്യയായ കജോരി ബന്ദോപാധ്യായ ഈ ആരോപണം ആവർത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മമതയെ മുറിവിൽ 4 തുന്നലിട്ടശേഷം ഡിസ്ചാർജ് ചെയ്തു.

പരുക്കേറ്റു മുഖത്തു രക്തം വാർന്ന നിലയിൽ മുഖ്യമന്ത്രിയുടെ ചിത്രം തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് ആദ്യം വന്നത്. വീണപ്പോൾ നെറ്റി ഗ്ലാസ് ഷോ കേസിൽ ഇടിക്കുകയായിരുന്നു. അനന്തരവനും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും കുടുംബവും ഉടൻ മുഖ്യമന്ത്രിയെ എസ്എസ്കെഎം ആശുപത്രിയിൽ എത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ മമതയുടെ ആരോഗ്യവിവരങ്ങൾ തിരക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ കാലിൽ പരുക്കേറ്റതിനെത്തുടർന്നു മമത വീൽചെയറിലാണു പ്രചാരണം നടത്തിയത്.