കടം എഴുതിത്തള്ളും, താങ്ങുവില ഉറപ്പാക്കും; കർഷകർക്കായി കോൺഗ്രസിന്റെ അഞ്ചിന പദ്ധതി
മുംബൈ ∙ വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ പ്രത്യേക നിയമം, കാർഷിക കടം എഴുതിത്തള്ളാൻ കടാശ്വാസ കമ്മിഷൻ തുടങ്ങി കർഷകർക്കായി അഞ്ചിന ‘കിസാൻ ന്യായ്’ പദ്ധതികൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. വിളനാശമുണ്ടായാൽ 30 ദിവസത്തിനകം ഇൻഷുറൻസ് തുക ബാങ്ക് അക്കൗണ്ടിൽ എത്തിക്കും, കർഷകതാത്പര്യം സംരക്ഷിക്കുന്ന തരത്തിൽ കയറ്റുമതി, ഇറക്കുമതി നയം രൂപീകരിക്കും, കർഷകരെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കും തുടങ്ങിയവയാണു മറ്റു വാഗ്ദാനങ്ങൾ.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ കർഷകസമരം തുടരുന്നതിനിടെയാണ് അധികാരത്തിലെത്തിയാൽ കർഷകരെ പ്രത്യേകം സംരക്ഷിക്കുമെന്ന പ്രഖ്യാപനം. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കുമെന്നും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽ കർഷക റാലിയെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.
എൻസിപി നേതാവ് ശരദ് പവാർ, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് തുടങ്ങിയവരും റാലിക്കെത്തി. ആദിവാസികൾക്കും സ്ത്രീകൾക്കുമുള്ള പദ്ധതികൾ ന്യായ് യാത്രയ്ക്കിടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര ശനിയാഴ്ച മുംബൈയിലെത്തിച്ചേരും. ഞായറാഴ്ചയാണ് സമാപന സമ്മേളനം.
∙ ‘‘നരേന്ദ്ര മോദി സർക്കാർ വ്യവസായികളുടെ 16 ലക്ഷം കോടിയുടെ കടം എഴുതിത്തള്ളി. യുപിഎ സർക്കാർ കർഷകരുടെ 70,000 കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്. അഗ്നിവീരന്മാരെ പുതിയ പദ്ധതിയിലൂടെ പെൻഷനിൽ നിന്നും രക്തസാക്ഷിത്വ പദവിയിൽ നിന്നും കേന്ദ്രം ഒഴിവാക്കുന്നു. അതിർത്തി കാക്കുന്ന സൈനികരെപ്പോലെ കർഷകർ രാജ്യത്തിനകത്ത് പൗരന്മാരെ സംരക്ഷിക്കുന്നു. ജവാൻമാരെയും കർഷകരെയും സംരക്ഷിച്ചില്ലെങ്കിൽ പുരോഗതിയുണ്ടാകില്ല. ക്യാമറാസംഘത്തെയും കൂട്ടി കടലിൽ ഇറങ്ങി പൂജ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യഥാർഥ പ്രശ്നങ്ങൾ കാണുന്നില്ല.’’ - രാഹുൽ ഗാന്ധി