ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു മേൽനോട്ടവുമായി ബന്ധപ്പെട്ടതാണു ഭരണഘടനയുടെ 324–ാം വകുപ്പ്. ഇതിനു തുടർച്ചയായി തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിന് 324എ എന്നൊരു പുതിയ വകുപ്പു കൊണ്ടുവരണം. ∙ ഒറ്റ വോട്ടർപട്ടികയും ഒറ്റ തിരിച്ചറിയൽ കാർഡും പ്രാബല്യത്തിലാക്കാനും ഭേദഗതി (325–ാം വകുപ്പിൽ) വേണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു മേൽനോട്ടവുമായി ബന്ധപ്പെട്ടതാണു ഭരണഘടനയുടെ 324–ാം വകുപ്പ്. ഇതിനു തുടർച്ചയായി തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിന് 324എ എന്നൊരു പുതിയ വകുപ്പു കൊണ്ടുവരണം.

∙ ഒറ്റ വോട്ടർപട്ടികയും ഒറ്റ തിരിച്ചറിയൽ കാർഡും പ്രാബല്യത്തിലാക്കാനും ഭേദഗതി (325–ാം വകുപ്പിൽ) വേണം.

ADVERTISEMENT

∙ തദ്ദേശ സ്ഥാപനങ്ങളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമായി സംസ്ഥാന തലത്തിൽ തയാറാക്കുന്ന വോട്ടർ പട്ടികയ്ക്ക് അടക്കം ഇതു പകരമാകുംവിധം വേണം ഭേദഗതി.

∙ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണ്. ഭേദഗതിക്കു സംസ്ഥാനങ്ങളുടെ അനുമതി വേണം.

∙ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭേദഗതികൾക്കു സംസ്ഥാനത്തിന്റെ അനുമതി തേടേണ്ടതില്ല.

∙ പാർലമെന്റിന്റെ കാലാവധി സംബന്ധിച്ച 83–ാം വകുപ്പ്, നിയമസഭാ കാലാവധി സംബന്ധിച്ച 172–ാം വകുപ്പ് എന്നിവ ഭേദഗതി ചെയ്യാൻ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം. ഈ ഭേദഗതികൾക്കും സംസ്ഥാനങ്ങളുടെ അനുമതി വേണ്ട.

ADVERTISEMENT

ഒറ്റത്തിരഞ്ഞെടുപ്പിനുള്ള സാധ്യത ഇങ്ങനെ

2024 ജൂൺ: 18–ാം ലോക്സഭ പ്രാബല്യത്തിൽ വരും.

2026 മേയ് 23: കേരളത്തിലെ നിയമസഭയുടെ കാലാവധി തീരും, പുതിയ സർക്കാർ വരും.

2029 മേയ്: 18–ാം ലോക്സഭയുടെ കാലാവധി തീരും, ഇതോടൊപ്പം കേരളത്തിലേതടക്കം മുഴുവൻ നിയമസഭകളും പിരിച്ചുവിടും.

ADVERTISEMENT

2029 മേയ്: രാജ്യത്താകെ ഒന്നിച്ചു പൊതുതിരഞ്ഞെടുപ്പ്.

2029 സെപ്റ്റംബർ: രാജ്യത്താകെ തദ്ദേശ, മുനിസിപ്പൽ തിരഞ്ഞെടുപ്പ്

2034: രാജ്യത്താകെ ഒന്നിച്ചു തിരഞ്ഞെടുപ്പ്.

(ഇതിനിടയ്ക്ക് ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭയോ, സർക്കാർ വീഴുന്ന സാഹചര്യമോ ഉണ്ടായാൽ ശേഷിക്കുന്ന കാലത്തേക്കു മാത്രം തിരഞ്ഞെടുപ്പ്)

English Summary:

One Nation, One Election: constitutional amendment will be required in 3 sections