ആന്ധ്രപ്രദേശ്: പോരാട്ടം, തനിയാവർത്തനം ; ജഗനെ പിടിച്ചുകെട്ടാൻ ബിജെപി സഖ്യവുമായി ചന്ദ്രബാബു നായിഡു
പ്രായം കൊണ്ടു മാത്രമല്ല, രാഷ്ട്രീയം കൊണ്ടും ചെറുപ്പമാണ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. 3 വട്ടം ആന്ധ്രയെ നയിച്ച പരിചയസമ്പത്തുകൊണ്ടു ജഗനെ അടിയറവു പറയിക്കാനുള്ള ശ്രമത്തിലാണു തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഇരുവരും വീണ്ടും നേർക്കുനേർ.

പ്രായം കൊണ്ടു മാത്രമല്ല, രാഷ്ട്രീയം കൊണ്ടും ചെറുപ്പമാണ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. 3 വട്ടം ആന്ധ്രയെ നയിച്ച പരിചയസമ്പത്തുകൊണ്ടു ജഗനെ അടിയറവു പറയിക്കാനുള്ള ശ്രമത്തിലാണു തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഇരുവരും വീണ്ടും നേർക്കുനേർ. 2014ൽ 70 സീറ്റ് നേടി വരവറിയിച്ച ജഗനും പാർട്ടിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 49.95% വോട്ടോടെ 151 സീറ്റ് നേടി കൊടുങ്കാറ്റായി. ഇക്കുറി ഏറെ ക്ഷേമപദ്ധതികൾ അവകാശപ്പെടാനുണ്ടെങ്കിലും അഴിമതിയാരോപണങ്ങളുടെ കറയുമുണ്ട്.
അഴിമതിക്കേസിൽ ജയിലിൽ കിടക്കേണ്ടിവന്നതു ക്ഷീണമായെങ്കിലും ചന്ദ്രബാബു നായിഡു നടൻ പവൻ കല്യാണിന്റെ ജനസേനയുമായും ഒരു ഇടവേളയ്ക്കുശേഷം ബിജെപിയുമായും സീറ്റ് ധാരണയുമുണ്ടാക്കി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. തകർന്നടിഞ്ഞ 2019ൽപോലും ടിഡിപിക്ക് 39% വോട്ട് ലഭിച്ചിരുന്നു. കോൺഗ്രസിനെ നയിച്ച് സഹോദരി വൈ.എസ്.ശർമിളയും ജഗന്റെ എതിർപക്ഷത്തുണ്ട്. കഴിഞ്ഞതവണ 1.5% വോട്ടുമാത്രം പാർട്ടിയുടെ ജീവൻ വീണ്ടെടുക്കുകയാണ് തൽക്കാലം ശർമിളയുടെ ലക്ഷ്യം. 50 % പിന്നാക്കക്കാരുള്ള സംസ്ഥാനം മുന്നാക്കക്കാർ മാത്രം ഭരിച്ചുവെന്നത് ഇക്കുറി വലിയ ചർച്ചാവിഷയമാണ്. അതിനാൽ ഇത്തവണ മുൻപെങ്ങുമില്ലാത്തവിധം പിന്നാക്കക്കാർക്ക് സീറ്റ് ലഭിക്കുന്നുമുണ്ട്.