തൊഴിലുറപ്പു വേതനം കൂട്ടും; കേന്ദ്ര സർക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി
ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ (എംജിഎൻആർഇജിഎ) വേതനം കൂട്ടാൻ കേന്ദ്ര സർക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി. 16നു മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണു ഗ്രാമവികസന മന്ത്രാലയം കമ്മിഷനെ സമീപിച്ചത്. വർധന എത്രയെന്നു മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ (എംജിഎൻആർഇജിഎ) വേതനം കൂട്ടാൻ കേന്ദ്ര സർക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി. 16നു മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണു ഗ്രാമവികസന മന്ത്രാലയം കമ്മിഷനെ സമീപിച്ചത്.
വർധന എത്രയെന്നു മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങൾ ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും വേതനം കൂടുമെന്നും 5–6% വർധനയുണ്ടാകുമെന്നുമാണു വിവരം. കാർഷിക തൊഴിലുമായി ബന്ധപ്പെട്ട സിപിഐ–എഎൽ എന്ന നാണ്യപ്പെരുപ്പ സൂചിക അടിസ്ഥാനമാക്കിയാണു വേതനം തീരുമാനിക്കുന്നത്. കഴിഞ്ഞവർഷം കേരളത്തിലെ വേതനം 311 രൂപയിൽനിന്നു 333 രൂപയാക്കിയിരുന്നു.