അന്വേഷണത്തിലെ രാഷ്ട്രീയം: ബിജെപിയിലെത്തിയാൽ രക്ഷ; ‘ഇഡി’ച്ചുകൊണ്ടുവാ!
ന്യൂഡൽഹി ∙ കളം മാറി ബിജെപിയിലെത്തിയതുവഴി കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്നു ‘രക്ഷപ്പെട്ടു നിൽക്കുന്ന’ ഒട്ടേറെ നേതാക്കളുണ്ട്. കേസുകളും പ്രതിപക്ഷത്തിനെതിരെ മോദി സർക്കാരിന്റെ കാലത്ത് ഇ.ഡി ചുമത്തിയ കേസുകളിൽ 95% ബിജെപി ഇതര നേതാക്കൾക്കെതിരെയെന്ന് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. 2022 വരെ 121 റെയ്ഡുകളിൽ 115 എണ്ണവും പ്രതിപക്ഷത്തിനെതിരെ. മൻമോഹൻ സർക്കാരിന്റെ കാലത്ത് 26 നേതാക്കൾക്കെതിരെയാണ് ഇ.ഡി കേസുണ്ടായിരുന്നത്.

ന്യൂഡൽഹി ∙ കളം മാറി ബിജെപിയിലെത്തിയതുവഴി കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്നു ‘രക്ഷപ്പെട്ടു നിൽക്കുന്ന’ ഒട്ടേറെ നേതാക്കളുണ്ട്.
കേസുകളും പ്രതിപക്ഷത്തിനെതിരെ
മോദി സർക്കാരിന്റെ കാലത്ത് ഇ.ഡി ചുമത്തിയ കേസുകളിൽ 95% ബിജെപി ഇതര നേതാക്കൾക്കെതിരെയെന്ന് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. 2022 വരെ 121 റെയ്ഡുകളിൽ 115 എണ്ണവും പ്രതിപക്ഷത്തിനെതിരെ. മൻമോഹൻ സർക്കാരിന്റെ കാലത്ത് 26 നേതാക്കൾക്കെതിരെയാണ് ഇ.ഡി കേസുണ്ടായിരുന്നത്.
∙ഹിമന്ത ബിശ്വ ശർമ കോൺഗ്രസിലായിരിക്കെ ശാരദ ചിട്ടി ഫണ്ട് കുംഭകോണക്കേസിൽ സിബിഐ 8 മണിക്കൂർ ചോദ്യം ചെയ്തു; ഗുവാഹത്തിയിലെ ജലവിതരണ പദ്ധതിയിലും ആരോപണം നേരിട്ടു. ബിജെപി തന്നെ നടപടി ആവശ്യപ്പെട്ടിരുന്നു. ബിജെപിയിൽ എത്തിയതോടെ ഭീഷണി അവസാനിച്ചു.
∙സുവേന്ദു അധികാരി തൃണമൂലിന്റെ തീപ്പൊരി നേതാവായിരിക്കെ നാരദ ഒളിക്യാമറക്കേസിൽ തുടർച്ചയായി നോട്ടിസുകൾ. 2020 ൽ ബിജെപിയിലെത്തിയതോടെ അന്വേഷണം തണുത്തു. ഇപ്പോൾ ബംഗാളിലെ പ്രതിപക്ഷനേതാവാണ്.
∙ അശോക് ചവാൻ ആദർശ് ഭവനപദ്ധതി കുംഭകോണത്തിൽ ആരോപണവിധേയനായി മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ച നേതാവ്. യുപിഎ കാലത്ത് ആരംഭിച്ച സിബിഐ അന്വേഷണം ഒന്നരപതിറ്റാണ്ടായി തുടരുന്നു. ഇ.ഡിയും പ്രതിചേർത്തു. ഈയിടെ ബിജെപിയിൽ.
∙ ദിഗംബർ കാമത്ത് ഗോവയിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിപ്പിച്ച കൂറുമാറ്റ നാടകങ്ങളിലെ പ്രധാനി. മുൻ മുഖ്യമന്ത്രി. ലൂയിസ് ബർജർ ജലവിതരണ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് സിബിഐ കേസുണ്ട്. 2022 ലെ കൂറുമാറ്റത്തോടെ എല്ലാം നിശ്ചലം.
∙ അജിത് പവാർ സഹകരണ ബാങ്ക് കേസിൽ അജിത്തും ഭാര്യയും ഇ.ഡി നടപടി ഭയന്നിരുന്നു. എൻസിപിയെ പിളർത്തി ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി. കുറ്റപത്രത്തിൽനിന്ന് ഒഴിവാകുകയും ചെയ്തു.
∙ ഛഗൻ ഭുജ്ബൽ മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി. ഡൽഹിയിലെ മഹാരാഷ്ട്രസദൻ നിർമാണ ക്രമക്കേടു കേസിൽ ഇ.ഡി സ്വത്തുകണ്ടുകെട്ടി. അറസ്റ്റിലുമായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ബിജെപി സഖ്യത്തിലെത്തിയശേഷം പ്രശ്നമില്ല.
∙ നാരായൺ റാണെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി. ശിവസേന വിട്ട് കോൺഗ്രസിലെത്തിയിരുന്ന റാണെയ്ക്കെതിരെയും കള്ളപ്പണക്കേസുണ്ടായിരുന്നു. 2019 ൽ ബിജെപിയിൽ ചേർന്നശേഷം അന്വേഷണം തണുത്തു.
∙ പ്രഫുൽ പട്ടേൽ അജിത് പവാറിനൊപ്പം ബിജെപി സഖ്യത്തിലെത്തിയ മുതിർന്ന എൻസിപി നേതാവ്. കള്ളപ്പണക്കേസിൽ സ്വത്തു കണ്ടുകെട്ടിയിരുന്നു. കൂടുമാറ്റത്തോടെ കേസിൽ അനക്കമില്ല
∙ ഭാവന ഗാവ്‍ലി ശിവസേന ഷിൻഡെ വിഭാഗത്തിന്റെ ലോക്സഭാ വിപ്പ്. കള്ളപ്പണക്കേസിൽ പ്രതിയായിരുന്നെങ്കിലും ബിജെപി സഖ്യത്തിലെത്തിയതോടെ അന്വേഷണം നിന്നു. ശിവസേനാ ഷിൻഡെ വിഭാഗത്തിലെ മറ്റു പല നേതാക്കളുടെ കാര്യവും ഇങ്ങനെ തന്നെ.
∙ അമരീന്ദർ സിങ് മകനും മരുമകനും വരെ ഇ.ഡി കേസുകളുടെ ഭീഷണിയിലായിരുന്നു. 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഹകരിച്ചു തുടങ്ങിയതോടെ ഇ.ഡി നിർജീവം
∙ പേമ ഖണ്ഡു കോൺഗ്രസിലായിരിക്കെ ഉയർന്ന അഴിമതിക്കേസും ഗൂഢാലോചനക്കേസും 2016 ൽ ബിജെപിയിലെത്തി അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായതോടെ നിലച്ചു.