ഡൽഹിയിൽ 31ന് ഇന്ത്യാ സഖ്യത്തിന്റെ ആദ്യ സമ്പൂർണ പൊതുസമ്മേളനം; റാലിക്ക് ദേശീയ നേതൃനിര
ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ 31ന് രാംലീലാ മൈതാനത്തു സംഘടിപ്പിക്കുന്ന മഹാറാലിയിൽ പ്രതിപക്ഷ നിരയിലെ എല്ലാ പ്രമുഖ നേതാക്കളെയും അണിനിരത്താൻ ഇന്ത്യാസഖ്യം തീരുമാനിച്ചു. കേജ്‌രിവാളിനു വേണ്ടിയുള്ള ഐക്യദാർഢ്യ സമ്മേളനം ഫലത്തിൽ, ഇന്ത്യാസഖ്യത്തിന്റെ തിരഞ്ഞെടുപ്പു പോരാട്ടവേദി കൂടിയായി മാറും.

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ 31ന് രാംലീലാ മൈതാനത്തു സംഘടിപ്പിക്കുന്ന മഹാറാലിയിൽ പ്രതിപക്ഷ നിരയിലെ എല്ലാ പ്രമുഖ നേതാക്കളെയും അണിനിരത്താൻ ഇന്ത്യാസഖ്യം തീരുമാനിച്ചു. കേജ്‌രിവാളിനു വേണ്ടിയുള്ള ഐക്യദാർഢ്യ സമ്മേളനം ഫലത്തിൽ, ഇന്ത്യാസഖ്യത്തിന്റെ തിരഞ്ഞെടുപ്പു പോരാട്ടവേദി കൂടിയായി മാറും. തൃണമൂലും പങ്കാളിയാകുന്നതോടെ സഖ്യത്തിന്റെ ആദ്യ സമ്പൂർണ പൊതുസമ്മേളനമായി റാലിയെ മാറ്റാനാണു നീക്കം.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ (കോൺഗ്രസ്), തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ (ഡിഎംകെ), ഉദ്ധവ് താക്കറെ (ശിവസേന–താക്കറെ), ശരദ് പവാർ (എൻസിപി–പവാർ), തേജസ്വി യാദവ് (ആർജെഡി), സീതാറാം യച്ചൂരി (സിപിഎം), ഡി.രാജ (സിപിഐ) തുടങ്ങിയവർ സമ്മേളനത്തിൽ അണിനിരക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ (തൃണമൂൽ) ക്ഷണിച്ചെങ്കിലും കഴിഞ്ഞയാഴ്ച വീണു പരുക്കേറ്റ് വിശ്രമത്തിലായതിനാൽ പങ്കെടുക്കില്ല. പകരം, മുതിർന്ന നേതാക്കളിലൊരാളെ അയയ്ക്കും.
-
Also Read
ഉയിർത്തെഴുന്നേൽപിന് മുർഷിദാബാദിൽ സിപിഎം
കോൺഗ്രസും ആം ആദ്മി പാർട്ടിയും മുൻകയ്യെടുത്തു സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്കു നേതാക്കളെ ക്ഷണിക്കാൻ കെ.സി.വേണുഗോപാലിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയിലെ പ്രചാരണത്തിൽനിന്ന് ഏതാനും ദിവസം ഇടവേളയെടുത്ത് സമ്മേളന ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ അദ്ദേഹം ഡൽഹിയിലെത്തും.
പ്രതിപക്ഷ കക്ഷികളുടെ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ദേശീയ നേതാക്കൾ തന്നെ രംഗത്തിറങ്ങുന്നത് ഇന്ത്യാസഖ്യത്തിനു ഗുണം ചെയ്യുമെന്ന് പിന്നീട് വിലയിരുത്തലുണ്ടായി.