മണിപ്പുരിൽ ഈസ്റ്റർദിനം പ്രവൃത്തിദിനമാക്കിയത് പിൻവലിച്ചു
കൊൽക്കത്ത ∙ മണിപ്പുരിൽ ഈസ്റ്റർ ദിനത്തിൽ സർക്കാർ ജീവനക്കാർ ജോലിക്കു ഹാജരാകണമെന്ന സർക്കാർ ഉത്തരവ് ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ചു. പുതുക്കിയ ഉത്തരവുപ്രകാരം ദുഃഖവെള്ളിയും ഈസ്റ്ററും അവധിയായിരിക്കും. നാളെ പ്രവൃത്തിദിനമായി തുടരും.

സാമ്പത്തികവർഷം അവസാനിക്കുന്ന സാഹചര്യത്തിൽ മാർച്ച് 31ന് ജീവനക്കാർ ജോലിക്കു ഹാജരാകണമെന്നായിരുന്നു ആദ്യ ഉത്തരവ്. സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇതു ബാധകമായിരുന്നു.
സർക്കാർ തീരുമാനത്തിനെതിരെ മണിപ്പുരിലെ വിവിധ കുക്കി, നാഗാ സംഘടനകൾ പ്രതിഷേധിച്ചു. സിറോ മലബാർ സഭ ഉൾപ്പെടെ രാജ്യത്തെ വിവിധ സംഘടനകളും നേതാക്കളും കടുത്ത പ്രതിഷേധം ഉയർത്തി. കലാപത്തിൽ ഇരകളായ ക്രിസ്ത്യൻ കുക്കി ഗോത്രവിഭാഗങ്ങളോട് സർക്കാർ പ്രതികാരത്തോടെ പെരുമാറുകയാണെന്ന് ആരോപണമുയർന്നു. ദുഃഖവെള്ളിയും ഈസ്റ്ററും മണിപ്പുരിൽ അവധിയായിരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറും വിശദീകരിച്ചു.
രാജ്യത്തുടനീളം ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു: മാർ തട്ടിൽ
ഇരിങ്ങാലക്കുട ∙ രാജ്യത്തുടനീളം ക്രൈസ്തവർ പീഡനം അനുഭവിക്കുന്നുണ്ടെന്നും ഈസ്റ്റർ ആഘോഷിക്കാൻ കഴിയാത്ത ഒട്ടേറെ നിർഭാഗ്യവാന്മാരുണ്ടെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ‘ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രത്യാശ, സഹനങ്ങൾ ഒന്നിന്റെയും അവസാനമല്ല എന്നതാണ്. ചക്രവാളങ്ങൾ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങൾ. എല്ലാ പ്രതിസന്ധികളും സഹനങ്ങളും പീഡാനുഭവങ്ങളും പോസിറ്റീവ് എനർജിയിലേക്കാണു നയിക്കുക’– അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പെസഹാ ദിന ശുശ്രൂഷകൾക്കു മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. കാൽകഴുകൽ ശുശ്രൂഷയും അദ്ദേഹം നിർവഹിച്ചു.