28 വർഷം മുൻപുള്ള കേസിൽ സഞ്ജീവ് ഭട്ടിന് 20 വർഷം ജയിൽ ശിക്ഷ
അഹമ്മദാബാദ് ∙ ബിജെപി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ഗുജറാത്തിലെ പാലൻപുർ സെഷൻസ് കോടതി 20 വർഷത്തെ തടവിനു ശിക്ഷിച്ചു. 28 വർഷം മുൻപുള്ള കേസിലാണിത്. 2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഗുജറാത്തിലെ ബനാസ്കാന്ത ജില്ലയിൽ സഞ്ജീവ് ഭട്ട് എസ്പിയായിരിക്കെ സുമേർ സിങ് രാജപുരോഹിത് എന്ന അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്.

അഹമ്മദാബാദ് ∙ ബിജെപി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ഗുജറാത്തിലെ പാലൻപുർ സെഷൻസ് കോടതി 20 വർഷത്തെ തടവിനു ശിക്ഷിച്ചു. 28 വർഷം മുൻപുള്ള കേസിലാണിത്. 2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഗുജറാത്തിലെ ബനാസ്കാന്ത ജില്ലയിൽ സഞ്ജീവ് ഭട്ട് എസ്പിയായിരിക്കെ സുമേർ സിങ് രാജപുരോഹിത് എന്ന അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. 1996 ലാണു സംഭവം. അഭിഭാഷകൻ താമസിച്ച ഹോട്ടലിൽനിന്നു ലഹരിമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.
1990ലെ കസ്റ്റഡിമരണക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഭട്ട്. ഈ ശിക്ഷ പൂർത്തിയായ ശേഷം 20 വർഷം തടവ് അനുഭവിക്കണമെന്നു വിധിയിൽ വ്യക്തമാക്കി. ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്തെന്നാരോപിച്ചു 2011ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതു മുതൽ ബിജെപിയുടെ കണ്ണിലെ കരടാണു ഭട്ട്. 2015ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർവീസിൽനിന്നു പുറത്താക്കി. മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത മത്സരിച്ചിട്ടുണ്ട്.