ന്യൂഡൽഹി ∙ മദ്യനയക്കേസിൽ മുൻപ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്കു 55 കോടി രൂപ സംഭാവനയായി നൽകിയെന്നും കേസുമായി ബന്ധപ്പെട്ടു ഗൂഢസംഘം പ്രവർത്തിക്കുന്നതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ പറഞ്ഞു. റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്നു കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം ഈ വാദങ്ങൾ ഉയർത്തിയത്. ശരത് ചന്ദ്ര റെഡ്ഡി ഡയറക്ടറായ അരബിന്ദോ ഫാർമ ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്കു പണം കൈമാറിയതാണ് കോടതിയിൽ കേജ്‌രിവാൾ ചൂണ്ടിക്കാട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മദ്യനയക്കേസിൽ മുൻപ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്കു 55 കോടി രൂപ സംഭാവനയായി നൽകിയെന്നും കേസുമായി ബന്ധപ്പെട്ടു ഗൂഢസംഘം പ്രവർത്തിക്കുന്നതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ പറഞ്ഞു.

റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്നു കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം ഈ വാദങ്ങൾ ഉയർത്തിയത്. ശരത് ചന്ദ്ര റെഡ്ഡി ഡയറക്ടറായ അരബിന്ദോ ഫാർമ ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്കു പണം കൈമാറിയതാണ് കോടതിയിൽ കേജ്‌രിവാൾ ചൂണ്ടിക്കാട്ടിയത്.

ADVERTISEMENT

ഹിന്ദിയിൽ സ്വയം വാദിച്ച കേജ്‌‌രിവാൾ റിമാൻഡ് നീട്ടണമെന്ന ഇ.ഡിയുടെ ആവശ്യത്തെ എതിർത്തില്ലെന്നതും ശ്രദ്ധേയമായി. ഇ.ഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു 7 ദിവസത്തെ കൂടി കസ്റ്റഡിയാണു ചോദിച്ചത്. റൗസ് അവന്യു പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ 4 ദിവസത്തേക്കു റിമാൻഡ് അനുവദിച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാക്കണം. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസിൽ കഴിഞ്ഞ 21നാണ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഇ.ഡി വാദം: ചോദ്യങ്ങൾക്കു കേജ്‌രിവാൾ കൃത്യമായ ഉത്തരം നൽകുന്നില്ല. കേസിൽ ഗോവയിൽനിന്നുള്ള ചിലരെക്കുറിച്ചുള്ള വിവരങ്ങൾ കേജ്‌രിവാളിൽനിന്ന് അറിയാനുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേഡ് നൽകുന്നില്ല. 

ADVERTISEMENT

∙ കേജ്‌രിവാളിന്റെ വാദം: ബിജെപിക്കു പണം നൽകിയ ശേഷം ജാമ്യത്തിലിറങ്ങി മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി നൽകിയ മൊഴി മാത്രമാണ് എനിക്കെതിരെയുള്ള തെളിവ്. എന്റെ പേരുള്ള മൊഴിപ്പകർപ്പുകൾ കോടതിയിൽ ഹാജരാക്കിയിട്ടില്ല. കേസ് അടിമുടി രാഷ്ട്രീയ ഗൂഢാലോചനയാണ്. ഒരു തെളിവുമില്ല. പാസ്‍വേഡുകൾ നൽകാൻ ഇ.ഡിക്ക് നിർബന്ധിക്കാനാകില്ല. എത്ര കാലം വേണമെങ്കിലും എന്നെ കസ്റ്റഡിയിൽ സൂക്ഷിക്കാം. കേസന്വേഷണം എന്ന പേരിൽ ഇ.ഡിയാണു പണം തട്ടുന്നത്. ഇതാണു യഥാർഥ തട്ടിപ്പ്. ഇ.ഡിക്കു 2 ലക്ഷ്യമാണ്: എഎപിയെ ഇല്ലാതാക്കുക, പണം തട്ടാൻ ചില പുകമറ സൃഷ്ടിക്കുക.

കേജ്‌രിവാളിനെ മാറ്റാനുള്ള ഹർജി തള്ളി

ADVERTISEMENT

ന്യൂഡൽഹി ∙ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റിനു ശേഷവും മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നതിനും സർക്കാരിന്റെ അധ്യക്ഷനായിരിക്കുന്നതിനും നിയമപരമായി തടസ്സമൊന്നും കാണുന്നില്ലെന്നു വ്യക്തമാക്കിയാണു ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. കസ്റ്റഡിയിലിരിക്കെ ഭരിക്കാൻ പല ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും നിയമവ്യവസ്ഥയുടെ ഇടപെടൽ ആവശ്യമുള്ള സാഹചര്യമില്ലെന്നു കോടതി നിരീക്ഷിച്ചു.

English Summary:

Secret gang behind the case; Evidence in hand: says Arvind Kejriwal in court