ഇന്നു മുതൽ എടുക്കുന്ന പുതിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഈടാക്കാനാകൂ. നിലവിലുള്ള വായ്പകൾക്ക് പുതിയ നിബന്ധന ഏപ്രിൽ ഒന്നിനും ജൂൺ 30നുമിടയ്ക്കു ബാധകമാകും. തിരിച്ചടവു മുടങ്ങിയാൽ വായ്പയുടെ പലിശനിരക്കിനു മേലാണ് നിലവിൽ പിഴപ്പലിശ ചുമത്തുന്നത്. ഇത് തിരിച്ചടവ് ബാധ്യത വൻതോതിൽ ഉയർത്തും. ഇന്നു മുതൽ പലിശയ്ക്കുമേൽ ന്യായമായ പിഴത്തുക (പീനൽ ചാർജസ്) മാത്രമേ ചുമത്താവൂ. ഇതിന്മേൽ പലിശ ഈടാക്കുകയുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് ഇന്നു മുതൽ വില വർധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) മരുന്നുവില വർധിപ്പിച്ചത്. മെഡിക്കൽ സ്റ്റോറുകളിലും ഹോൾസെയിൽ വിതരണക്കാരുടെ പക്കലും സ്റ്റോക്കുള്ള മരുന്നുകൾ തീർന്നതിനു ശേഷമേ ഉയർന്ന വിലയിലുള്ള മരുന്നുകൾ വിതരണം ചെയ്യാവൂ. കഴിഞ്ഞ വർഷം 12%, 2022ൽ ‍10% എന്നിങ്ങനെ ആയിരുന്നു വർധന. ഇത്തവണ ഗണ്യമായ വർധനയുണ്ടാകില്ലെന്നാണു വിവരം.

പലിശപ്പിഴയ്ക്ക് പകരം പിഴത്തുക

ഇന്നു മുതൽ എടുക്കുന്ന പുതിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഈടാക്കാനാകൂ. നിലവിലുള്ള വായ്പകൾക്ക് പുതിയ നിബന്ധന ഏപ്രിൽ ഒന്നിനും ജൂൺ 30നുമിടയ്ക്കു ബാധകമാകും. 

ADVERTISEMENT

തിരിച്ചടവു മുടങ്ങിയാൽ വായ്പയുടെ പലിശനിരക്കിനു മേലാണ് നിലവിൽ പിഴപ്പലിശ ചുമത്തുന്നത്. ഇത് തിരിച്ചടവ് ബാധ്യത വൻതോതിൽ ഉയർത്തും. ഇന്നു മുതൽ പലിശയ്ക്കുമേൽ ന്യായമായ പിഴത്തുക (പീനൽ ചാർജസ്) മാത്രമേ ചുമത്താവൂ. ഇതിന്മേൽ പലിശ ഈടാക്കുകയുമില്ല. 

∙ പലിശനിരക്കിൽ മാറ്റമില്ല

ഇന്നു മുതൽ ജൂൺ 30 വരെയുള്ള പാദത്തിലും ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും. 

∙ ഇൻഷുറൻസ് ‍ഡിജിറ്റൽ രൂപത്തിൽ

 ഇന്നു മുതൽ ഇൻഷുറൻസ് പോളിസികൾ പൂർണമായും ഇലക്ട്രോണിക് രൂപത്തിലാകും ലഭിക്കുക. നിലവിൽ തന്നെ പല സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ഇ–ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും ഇതു നിർബന്ധമായിരുന്നില്ല. 

∙ നിർജീവ അക്കൗണ്ടുകൾ

പ്രവർത്തനക്ഷമമല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള ആർബിഐയുടെ പുതുക്കിയ മാർഗരേഖ ഇന്നു പ്രാബല്യത്തിലാകും. കുറഞ്ഞത് 2 വർഷമെങ്കിലും പ്രവർത്തനക്ഷമമല്ലാതിരുന്ന അക്കൗണ്ടുകൾ ഉടമ വീണ്ടും ഉപയോഗിച്ചാൽ 6 മാസത്തേക്ക് ഇടപാടുകൾ ബാങ്ക് നിരീക്ഷിക്കും. തട്ടിപ്പു തടയാനാണിത്. 

ADVERTISEMENT

∙ ബാങ്കിൽ ക്ലാർക്കും പ്യൂണുമില്ല 

ഇന്നു മുതൽ ബാങ്കുകളിൽ ക്ലാർക്ക് ഇല്ല; പുതിയ പേര് ‘കസ്റ്റമർ സർവീസ് അസോഷ്യേറ്റ്’ (സിഎസ്എ). പ്യൂണിനു പകരം ‘ഓഫിസ് അസിസ്റ്റന്റ്’. 

∙ എൻപിഎസിന് ഇരട്ടിസുരക്ഷ 

ദേശീയ പെൻഷൻ പദ്ധതിയിലേക്ക് (എൻപിഎസ്) ലോഗിൻ ചെയ്യുമ്പോൾ ഇന്നു മുതൽ പാസ്‍വേഡിനു പുറമേ ഫോണിലെത്തുന്ന ആധാർ അധിഷ്ഠിത ഒടിപിയും നൽകണം. അധിക സുരക്ഷയ്ക്കു വേണ്ടിയാണിത്. 

ADVERTISEMENT

∙ ഫാസ്ടാഗ് കെവൈസി 

ഫാസ്ടാഗിന്റെ കെവൈസി (തിരിച്ചറിയൽ) നടപടിക്രമം പൂർത്തീകരിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. കെവൈസിയില്ലാത്ത ഫാസ്ടാഗുകൾ ക്രമേണ പ്രവർത്തനരഹിതമാകും. ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് എന്ന ചട്ടവും പ്രാബല്യത്തിൽ വരും. ഫാസ്ടാഗ് ഇഷ്യു ചെയ്ത ബാങ്കുകളുടെ സൈറ്റിൽ പോയി കെവൈസി പൂർത്തിയായിട്ടുണ്ടോയെന്ന് പരിശോധിക്കാം. പൂർത്തിയാക്കാത്തവർക്ക് എസ്എംഎസ്, ഇമെയിൽ വഴി അറിയിപ്പു ലഭിക്കും. 

∙ തൊഴിലുറപ്പ് വേതനം 346 രൂപ 

മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ ഇന്നു മുതൽ 346 രൂപയായി വർധിക്കും. 13 രൂപയാണ് വർധന. 

English Summary:

Changes from today