ആദായനികുതി: കോൺഗ്രസിനെ പൂട്ടാൻ വീണ്ടും നോട്ടിസ്, 1745 കോടി
ന്യൂഡൽഹി ∙ കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി ആദായനികുതി വകുപ്പിന്റെ പുതിയ നോട്ടിസ്. 2014 മുതൽ 2017 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ നികുതിയായി 1745 കോടി രൂപ കൂടി അടയ്ക്കണമെന്നാണു നിർദേശം. 1993 മുതൽ 2020 വരെ വർഷങ്ങളിലെ നികുതി നിർണയിച്ച് കഴിഞ്ഞദിവസം 1823 കോടി രൂപയുടെ നോട്ടിസ് നൽകിയിരുന്നു.

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി ആദായനികുതി വകുപ്പിന്റെ പുതിയ നോട്ടിസ്. 2014 മുതൽ 2017 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ നികുതിയായി 1745 കോടി രൂപ കൂടി അടയ്ക്കണമെന്നാണു നിർദേശം. 1993 മുതൽ 2020 വരെ വർഷങ്ങളിലെ നികുതി നിർണയിച്ച് കഴിഞ്ഞദിവസം 1823 കോടി രൂപയുടെ നോട്ടിസ് നൽകിയിരുന്നു. ഇതോടെ മൊത്തം 3568 കോടി രൂപയുടെ നോട്ടിസാണു ലഭിച്ചിരിക്കുന്നത്. നേരത്തേ കോൺഗ്രസിന്റെ വിവിധ അക്കൗണ്ടുകളിൽനിന്നു 135 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ പാർട്ടി നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കുമെന്നാണു വിവരം.
2014–2017 കാലത്തെ ആദായനികുതി പുനർനിർണയം ചോദ്യം ചെയ്തുള്ള ഹർജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഈ സമയത്തെ ആദായനികുതി പുനർനിർണയിച്ചാണു പുതിയ നോട്ടിസ് നൽകിയിരിക്കുന്നത്.
2014–15ൽ 663 കോടി, 2015–16ൽ 664 കോടി, 2016–17ൽ 417 കോടി എന്നിങ്ങനെയാണ് നികുതി ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്കുള്ള നികുതിയിളവു ലഭിച്ചില്ലെന്നും സാമ്പത്തിക വർഷം ലഭിച്ച മുഴുവൻ പണത്തിനും നികുതി അടയ്ക്കേണ്ട സാഹചര്യമാണെന്നും കോൺഗ്രസ് ആരോപിച്ചു. വിവിധ റെയ്ഡുകളിൽ നേതാക്കളിൽനിന്നു പിടിച്ചെടുത്ത ഡയറികളിൽ രേഖപ്പെടുത്തിയിരുന്ന സാമ്പത്തിക വിവരങ്ങൾക്കു പോലും നികുതി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.