ADVERTISEMENT

ശ്രീനഗർ∙ കശ്മീരിൽ നാഷനൽ കോൺഫറൻസ് സ്ഥാനാർഥികൾക്കെതിരെ പിഡിപി മത്സരിക്കില്ലെന്ന് പാർട്ടി വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല. ഇന്ത്യാസഖ്യത്തിലെ ഘടകകക്ഷികളാണ് നാഷനൽ കോൺഫറൻസും പിഡിപിയും. അതേസമയം പിഡിപി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 

കശ്മീരിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും നേരത്തെ ഇടഞ്ഞിരുന്നു. കഴിഞ്ഞതവണ 3 സീറ്റ് നാഷനൽ കോൺഫറൻസും 3 സീറ്റ് ബിജെപിയും ആണ് നേടിയത്. 

ബിജെപി വിജയിച്ച സീറ്റുകളുടെ കാര്യത്തിൽ മാത്രമേ ചർച്ചയുള്ളൂവെന്ന നാഷനൽ കോൺഫറൻസ് നിലപാടാണ് തർക്കത്തിന് കാരണമായത്. കഴിഞ്ഞതവണ വിജയിച്ച അനന്ത്നാഗ്– രജൗറി സീറ്റിൽ മിയാൻ അൽത്താഫിനെ നാഷനൽ കോൺഫറൻസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഇവിടെ മെഹബൂബ മുഫ്തി മത്സരിക്കണമെന്ന് പിഡിപി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. 2014ൽ മെഹബൂബ ജയിച്ച സീറ്റാണ്അനന്ത്നാഗ്– രജൗറി.

English Summary:

PDP will not oppose us says Omar Abdullah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com