ധനസഹായം നൽകുന്നതിൽ കേന്ദ്രത്തിന് വീഴ്ച; തമിഴ്നാടും സുപ്രീം കോടതിയിൽ
ചെന്നൈ ∙ധനസഹായം ദുർവിനിയോഗം ചെയ്തെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കുറ്റപ്പെടുത്തലിനു പിന്നാലെ, 38,000 കോടി രൂപ അനുവദിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു.

ചെന്നൈയിൽ ഉൾപ്പെടെ ദുരന്തം വിതച്ച മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് 19,692.69 കോടി രൂപയും തെക്കൻ ജില്ലകളിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് 18,214.52 കോടി രൂപയും ധനസഹായം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസംഘമെത്തി വിശദമായ വിവരശേഖരണം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും പണം അനുവദിച്ചിരുന്നില്ല.
കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ കാലതാമസം മൂലം വികസന പ്രവർത്തനങ്ങൾ മുടങ്ങിയെന്നും അടിയന്തരമായി 2000 കോടി രൂപ അനുവദിക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈക്കു പ്രത്യേക ഫണ്ടായി 5,000 കോടിയും ദുരന്തനിവാരണത്തിന് 900 കോടി രൂപയും അനുവദിച്ചെന്നും എന്നാൽ സംസ്ഥാനം പണം ഉപയോഗിച്ചില്ലെന്നുമാണ് കേന്ദ്രമന്ത്രി ആരോപിച്ചത്.