എതിരാളിയുടെ കരുത്ത് നോക്കാറില്ല; ജയം മാത്രമാണ് ലക്ഷ്യം: യൂസുഫ് പഠാൻ
കാൽനൂറ്റാണ്ടുകാലം ബഹാരംപുർ എംപിയായി തുടരുന്ന കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിയെ അട്ടിമറിക്കാൻ ഗുജറാത്തിൽനിന്ന് മമത ബാനർജി കൊണ്ടുവന്ന ക്രിക്കറ്റ് താരം യൂസുഫ് പഠാൻ കളം പിടിക്കുമെന്നു പറയുന്നവർ ഏറെയാണ്. പ്രചാരണത്തിൽ അധീർ രഞ്ജനെക്കാൾ ഏറെ മുന്നിലാണ് യൂസുഫ് പഠാൻ. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ബഹാരംപുരിൽ പഠാനെ ഇറക്കിയതു തന്നെ തോൽപിക്കുന്നതിനൊപ്പം ബിജെപിയെ സഹായിക്കാൻ കൂടിയാണെന്നു അധീർ ആരോപിക്കുന്നു.

കാൽനൂറ്റാണ്ടുകാലം ബഹാരംപുർ എംപിയായി തുടരുന്ന കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിയെ അട്ടിമറിക്കാൻ ഗുജറാത്തിൽനിന്ന് മമത ബാനർജി കൊണ്ടുവന്ന ക്രിക്കറ്റ് താരം യൂസുഫ് പഠാൻ കളം പിടിക്കുമെന്നു പറയുന്നവർ ഏറെയാണ്. പ്രചാരണത്തിൽ അധീർ രഞ്ജനെക്കാൾ ഏറെ മുന്നിലാണ് യൂസുഫ് പഠാൻ. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ബഹാരംപുരിൽ പഠാനെ ഇറക്കിയതു തന്നെ തോൽപിക്കുന്നതിനൊപ്പം ബിജെപിയെ സഹായിക്കാൻ കൂടിയാണെന്നു അധീർ ആരോപിക്കുന്നു. ഇടതുഭരണകാലത്തും പിന്നീട് തൃണമൂൽ തേരോട്ടത്തിനിടയിലും ബഹാരംപുരിൽ ജയിച്ചത് കോൺഗ്രസിന്റെ ലോക്സഭയിലെ കക്ഷി നേതാവായ അധീർ രഞ്ജനാണ്.
2011 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീം അംഗമായ യൂസുഫ് പഠാൻ ഹോട്ടലിൽ താമസിച്ചാണ് പ്രചാരണം നടത്തുന്നത്. രാഷ്ട്രീയം മനസിലാക്കിവരുന്നതേയുള്ളുവെന്നും തൽക്കാലത്തേക്ക് രാഷ്ട്രീയ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന അഭ്യർഥനയോടെ മനോരമയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്:
Q എങ്ങനെയുണ്ട് പുതിയ ഇന്നിങ്സ്?
A രാഷ്ട്രീയത്തിൽ ഞാൻ തുടക്കക്കാരനാണ്. പക്ഷേ എനിക്ക് കിട്ടുന്ന സ്നേഹവും സ്വീകരണവും പറഞ്ഞറിയിക്കാനാവാത്ത ഊർജമാണു നൽകുന്നത്.
Q ക്രിക്കറ്റ് കാണികളെപോലെ, വോട്ടർമാരുടെ പ്രതീക്ഷകളും വലുതായിരിക്കും....
A സത്യം. ഒരർഥത്തിൽ അത് നല്ലതുമാണ്. അവരുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ നമ്മളും ശ്രമിക്കുമല്ലോ. ക്രിക്കറ്റിൽ ചെയ്യുന്നതും അങ്ങനെയാണ്.
Q രാഷ്ട്രീയത്തിലെ ഓൾറൗണ്ടറാണ് എതിരാളി അധീർ രഞ്ജൻ. പ്രതികൂല സാഹചര്യങ്ങളിലും 5 തവണ ജയിച്ചയാൾ...
A സീനിയർ നേതാവാണ് അദ്ദേഹം. അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹവുമായി താരതമ്യം ചെയ്യാൻ ഞാൻ ആളല്ല. ഒരു മാറ്റം ബഹാരംപുർ ആഗ്രഹിക്കുന്നു. 25 വർഷമായി ഒരാൾ തന്നെയാണ് എംപി.
Q എന്തുകൊണ്ട് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുത്തു?
A തൊരു വ്യത്യസ്തതയുള്ള പാർട്ടിയാണ്. എല്ലാ വിഭാഗം ജനങ്ങൾക്കുമായി വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നു. ജനങ്ങൾക്കൊപ്പം ഇറങ്ങിപ്രവർത്തിക്കുന്ന ഒരു വനിതാ മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്.
Q സംസ്ഥാനത്തിന് പുറത്തു നിന്നുള്ളയാളാണ് എന്നാണ് ബിജെപി ആരോപണം.
A 2011 മുതൽ 7 വർഷം ബംഗാൾ ടീമിനു വേണ്ടി ഐപിഎൽ കളിച്ചു. രാജ്യത്തിന് അഭിമാനം നേടിക്കൊടുത്ത കളിക്കാരനാണ് ഞാൻ. ഇന്ത്യയിൽ എവിടെപ്പോയാലും അന്യനാണെന്ന തോന്നൽ ഉണ്ടായിട്ടില്ല.
Q ക്രിക്കറ്റ് ആണോ രാഷ്ട്രീയമാണോ കൂടുതൽ ബുദ്ധിമുട്ടുള്ളത് ?
A കളിക്കാൻ ഇറങ്ങുമ്പോൾ എതിരാളി എത്ര കരുത്തനാണെന്ന് ഞാൻ ആലോചിക്കാറില്ല. ജയിക്കുകയാണ് ലക്ഷ്യം.