കുറിച്ചിട്ട ലക്ഷ്യം ഉറപ്പായും നേടും; നിതീഷ് അടക്കമുള്ളവർ ജനങ്ങളോട് മറുപടി പറയേണ്ടിവരും: ഖർഗെ
ബെംഗളൂരു ∙ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ മനസ്സിൽ കുറിച്ചുവച്ചിരിക്കുന്ന സീറ്റ് കോൺഗ്രസ് ഉറപ്പായും നേടുമെന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അവകാശപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ സാധാരണക്കാരും തമ്മിലാണു മത്സരമെന്നും മനോരമയ്ക്കും ദ് വീക്ക് വാരികയ്ക്കും നൽകിയ അഭിമുഖത്തിൽ ഖർഗെ പറഞ്ഞു.

ബെംഗളൂരു ∙ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ മനസ്സിൽ കുറിച്ചുവച്ചിരിക്കുന്ന സീറ്റ് കോൺഗ്രസ് ഉറപ്പായും നേടുമെന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അവകാശപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ സാധാരണക്കാരും തമ്മിലാണു മത്സരമെന്നും മനോരമയ്ക്കും ദ് വീക്ക് വാരികയ്ക്കും നൽകിയ അഭിമുഖത്തിൽ ഖർഗെ പറഞ്ഞു. 2004 ൽ ഇന്ത്യ തിളങ്ങുന്നുവെന്ന പേരിൽ ബിജെപി നടത്തിയ പ്രചാരണം തകർന്നടിഞ്ഞതിന്റെ ആവർത്തനമായിരിക്കും ഇക്കുറി.
മോദിയുടെ ദുർഭരണം തുടർന്നാൽ ഭാവിയിൽ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. ബിജെപിക്കെതിരെ പോരാടാൻ ധൈര്യമില്ലാത്തവരാണ് കോൺഗ്രസ് വിട്ട് അവർക്കൊപ്പം ചേർന്നത്. ഇന്ത്യാസഖ്യത്തിന്റെ കെട്ടുറപ്പിനായി കോൺഗ്രസ് വിട്ടുവീഴ്ചകൾക്കു തയാറാണ്. സഖ്യം വിട്ട് പ്രതിപക്ഷ ഐക്യത്തിനു തുരങ്കം വച്ച നിതീഷ്കുമാർ അടക്കമുള്ളവർ ജനങ്ങളോടു മറുപടി പറയേണ്ടിവരും. പ്രചാരണത്തിന്റെ നിർണായക ഘട്ടത്തിൽ കോൺഗ്രസിനു തടസ്സം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചതെന്നും ജനം അതെല്ലാം കാണുന്നുണ്ടെന്നും ഖർഗെ പറഞ്ഞു.