പത്രിക നൽകൽ ആഘോഷമാക്കി ഈശ്വരപ്പ
ബെംഗളൂരു ∙ കാവി പതാകകൾ ഏന്തിയ ആയിരക്കണക്കിന് അനുയായികൾക്കൊപ്പമെത്തി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.എസ്.ഈശ്വരപ്പ ശിവമൊഗ്ഗയിൽ സ്വതന്ത്രനായി നാമനിർദേശപത്രിക സമർപ്പിച്ചു. മകന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് യെഡിയൂരപ്പയുടെ മൂത്തമകൻ ബി.വൈ.രാഘവേന്ദ്രയ്ക്കെതിരെ വിമതനായി മത്സരിക്കുന്ന മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പയ്ക്ക് പിന്തുണ അറിയിച്ച് പ്രാദേശിക നേതാക്കൾ മത്സരിച്ച് ഹാരാർപ്പണം നടത്തി. കാത്തുനിന്ന സ്ത്രീകൾ പുഷ്പവൃഷ്ടി നടത്തി. മുൻ മന്ത്രി ഗൂളിഹട്ടി ശേഖർ, ലിംഗായത്ത് സമുദായ നേതാവ് മഹാലിംഗ ശാസ്ത്രി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഈശ്വരപ്പയുടെ പ്രചാരണത്തിൽ മോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രച്ഛന്ന വേഷം അണിഞ്ഞയാളും പ്രകടനത്തിന്റെ ഭാഗമായിരുന്നു. ബിജെപി നിയമനടപടിയുമായി മുന്നോട്ടുപോയാൽ, തന്റെ വാദം കേൾക്കാതെ വിധി പറയരുതെന്ന് അഭ്യർഥിച്ച് ഈശ്വരപ്പ 6ന് ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ ഭാര്യയുമായ ഗീതയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. മേയ് 7ന് രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.