ബിജെപിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോൺഗ്രസ് കോട്ട; ‘കുടുംബ മണ്ഡലം’ നിലനിർത്താൻ നകുൽനാഥ്
ഹിന്ദി ഹൃദയഭൂമിയിൽ മോദിക്കാറ്റിൽ കടപുഴകാതെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് മധ്യപ്രദേശിലെ ചിന്ത്‌വാഡ. ബിജെപിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോൺഗ്രസ് കോട്ട. മുതിർന്ന നേതാവ് കമൽനാഥിന്റെ ‘കുടുംബ മണ്ഡലം’. കമൽനാഥ് 9 തവണയും ഭാര്യ അൽകയും മകൻ നകുൽനാഥും ഒരോ തവണയും ജയിച്ചു. ബിജെപി ജയിച്ചത് ഒരിക്കൽ മാത്രം.

സിറ്റിങ് എംപി: നകുൽനാഥിനെയാണ് ഇക്കുറി കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ഹൈക്കമാൻഡ് ഒൗദ്യോഗികമായി പ്രഖ്യാപിക്കും മുൻപേ മകന്റെ സ്ഥാനാർഥിത്വം കമൽനാഥ് പ്രഖ്യാപിച്ചു. ഇവിടെ, പാർട്ടിയും ഹൈക്കമാൻഡുമെല്ലാം കമൽനാഥ് തന്നെ.
‘നമ്മുടെ പ്രിയപ്പെട്ട സ്ഥാനാർഥി കമൽനാഥിനെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്തു ജയിപ്പിക്കുക’– ചിന്ത്‌വാഡയിലെ ഉൾനാടൻ ഗ്രാമമായ പാന്ഥുർണയിലെ സ്വീകരണസമ്മേളനത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവ് കത്തിക്കയറുകയാണ്. ചെറുചിരിയോടെ സ്ഥാനാർഥി നകുൽനാഥ് സമീപമിരിക്കുന്നു. സ്ഥാനാർഥിയായി കമൽനാഥിന്റെ പേരു കട്ടിട്ടും നകുലിനു പരിഭവമില്ല. ഇവിടത്തുകാർ ജയ്‌വിളിച്ച് ശീലിച്ചത് കമൽനാഥിനാണ്. പോസ്റ്ററുകളിലെല്ലാം നകുൽനാഥിനൊപ്പം കമൽനാഥുമുണ്ട്. ചിലതിൽ നകുലിനേക്കാൾ വലുപ്പത്തിൽ.
മറ്റന്നാൾ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ പ്രചാരണം അവസാനഘട്ടത്തിലാണ്. ഹെലികോപ്റ്ററിൽ പറന്നാണു നകുൽനാഥിന്റെ പ്രചാരണം. കമൽനാഥിന്റെ പ്രചാരണരീതി അതേപടി പകർത്തിയതാണ്.
ചിന്ത്‌വാഡയിലെ 7 നിയമസഭാ മണ്ഡലങ്ങളും നിലവിൽ കോൺഗ്രസിനൊപ്പം. അതിനാൽത്തന്നെ, ആത്മവിശ്വാസത്തിൽ കോൺഗ്രസ് ബിജെപിയേക്കാൾ ബഹുദൂരം മുന്നിൽ. മണ്ഡലത്തിൽ ഭൂരിഭാഗമുള്ള ഗ്രാമീണ, ഗോത്ര മേഖലകളാണു കോൺഗ്രസിന്റെ ഉറച്ച വോട്ടുബാങ്ക്.
കോൺഗ്രസിന്റെ കോട്ടപിടിക്കാൻ ബിജെപി യുവനേതാവ് വിവേക് ബണ്ടി സാഹുവിനെയാണു രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കമൽനാഥിനോടു തോറ്റതിന്റെ ക്ഷീണമുണ്ടെങ്കിലും അട്ടിമറി ജയം നേടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. മധ്യപ്രദേശിൽ അധികാരം നിലനിർത്തിയത് ബിജെപിക്കു നേട്ടമാകുമെന്നാണു കണക്കുകൂട്ടൽ.
Q 2019 ൽ മധ്യപ്രദേശിൽ കോൺഗ്രസ് ജയിച്ച ഏക മണ്ഡലമാണ്. ഇക്കുറി പ്രതീക്ഷ എങ്ങനെ?
a ഉറപ്പായും ജയിക്കും. കർഷകരെയും ഗോത്രവർഗക്കാരെയും സഹായിച്ചത് കോൺഗ്രസാണ്. കഴിഞ്ഞകാലങ്ങളിൽ ചിന്ത്‌വാഡയ്ക്കായി കമൽനാഥും ഞാനും ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് കാർഡ് ജനങ്ങളുടെ മുന്നിലുണ്ട്.
Q സർവ കരുത്തുമുപയോഗിച്ചു ബിജെപി രംഗത്തുണ്ട്.
a ചിന്ത്‌വാഡ പിടിക്കാൻ അവർ എത്ര കിണഞ്ഞുശ്രമിച്ചിട്ടും കാര്യമില്ല. അവർ ശ്രമിച്ചു കൊണ്ടേയിരിക്കട്ടെ.
Q നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തി. ഇക്കുറി മധ്യപ്രദേശിൽ കോൺഗ്രസിന്റെ സ്ഥിതിയെന്താണ്?
a കോൺഗ്രസ് സീറ്റ്നില മെച്ചപ്പെടുത്തും. ജനങ്ങൾക്കു നൽകിയ ഗാരന്റികളൊന്നും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാലിച്ചിട്ടില്ല.