പ്രമേഹം വർധിപ്പിക്കാൻ കേജ്‌രിവാൾ മധുരം കഴിക്കുന്നെന്ന് ഇ.ഡി
ന്യൂഡൽഹി ∙ പ്രമേഹ രോഗിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിൽ രോഗം വർധിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ മനഃപൂർവം കഴിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആരോപിച്ചു. മാമ്പഴം, മധുരപലഹാരങ്ങൾ എന്നിവ ദിവസവും കഴിക്കുന്നുവെന്നും പ്രമേഹ നിരക്കിലെ ഏറ്റക്കുറച്ചിൽ കാട്ടി ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ

ന്യൂഡൽഹി ∙ പ്രമേഹ രോഗിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിൽ രോഗം വർധിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ മനഃപൂർവം കഴിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആരോപിച്ചു. മാമ്പഴം, മധുരപലഹാരങ്ങൾ എന്നിവ ദിവസവും കഴിക്കുന്നുവെന്നും പ്രമേഹ നിരക്കിലെ ഏറ്റക്കുറച്ചിൽ കാട്ടി ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ജാമ്യം നേടാനാണു കേജ്‌രിവാളിന്റെ ശ്രമമെന്നും ഇ.ഡി വാദിച്ചു.
ശരീരത്തിലെ പഞ്ചസാരയുടെ നിലയിൽ മാറ്റമുണ്ടെന്നും ഡോക്ടറുമായി എല്ലാ ദിവസവും വിഡിയോ കോൺഫറൻസിങ്ങിലൂടെ കൂടിക്കാഴ്ച നടത്താൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേജ്‌രിവാൾ നൽകിയ ഹർജി, പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ പരിഗണിച്ചപ്പോഴാണ് ഇ.ഡി ഈ വാദമുന്നയിച്ചത്.
ഈ പശ്ചാത്തലത്തിൽ ഹർജി പിൻവലിക്കുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുന്ന പുതിയ അപേക്ഷ സമർപ്പിക്കുമെന്നും കേജ്‌രിവാളിന്റെ അഭിഭാഷകൻ വിവേക് ജെയിൻ അറിയിച്ചു. ഇതിന് അനുമതി നൽകിയ കോടതി, കേജ്‌രിവാളിന്റെ ഭക്ഷണത്തിന്റെ വിശദാംശങ്ങളും മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കാൻ തിഹാർ അധികൃതരോടു പറഞ്ഞു. വിഷയം ഇന്നു 2ന് വീണ്ടും പരിഗണിക്കും. ഇതിനിടെ, മദ്യനയക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 26 വരെ നീട്ടി.