വോട്ടിന് വ്യാജ വിഡിയോ; ആമിർ ഖാന്റെ പരാതിയിൽ കേസെടുത്തു
മുംബൈ ∙ നടൻ ആമിർ ഖാന്റെ ഡീപ്ഫേക് വിഡിയോ ഉപയോഗിച്ച് വോട്ട് അഭ്യർഥിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നിർമിതബുദ്ധി ഉപയോഗിച്ച് നിർമിച്ച 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയ്ക്ക് എതിരെ നടൻ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ എത്തിയിട്ട് 35 വർഷമായെന്നും ഇതിനിടെ ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയും പ്രവർത്തിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി. വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വോട്ട് അഭ്യർഥിക്കുന്ന നടൻ രൺവീർ സിങ്ങിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

മുംബൈ ∙ നടൻ ആമിർ ഖാന്റെ ഡീപ്ഫേക് വിഡിയോ ഉപയോഗിച്ച് വോട്ട് അഭ്യർഥിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നിർമിതബുദ്ധി ഉപയോഗിച്ച് നിർമിച്ച 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയ്ക്ക് എതിരെ നടൻ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.
സിനിമയിൽ എത്തിയിട്ട് 35 വർഷമായെന്നും ഇതിനിടെ ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയും പ്രവർത്തിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി. വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വോട്ട് അഭ്യർഥിക്കുന്ന നടൻ രൺവീർ സിങ്ങിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.