ഹേമന്ദ് സോറന്റെ ഭാര്യ രാഷ്ട്രീയത്തിലേക്ക്; ഗോണ്ഡേയ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി
ന്യൂഡൽഹി ∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറന്റെ ഭാര്യ കൽപന സജീവരാഷ്ട്രീയത്തിലേക്ക്. ഗോണ്ഡേയ് മണ്ഡലത്തിൽ മേയ് 20നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി കൽപന മത്സരിക്കും.

സോറന്റെ വിശ്വസ്തനായ സർഫറാസ് അഹമ്മദ് എംഎൽഎ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. കൽപനയ്ക്കു രാഷ്ട്രീയത്തിലേക്കു വഴിയൊരുക്കാനാണു രാജിവച്ചതെന്നു നേരത്തേ സൂചനയുണ്ടായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറൻ ജയിലിലാണ്. സോറന്റെ അസാന്നിധ്യത്തിൽ പാർട്ടി കാര്യങ്ങളിൽ കൽപന ഇടപെടുന്നുണ്ട്.